Entertainment

ചീരുവിന് അരികെ നിറവയറുമായി മേഘ്ന; കണ്ണുനിറയിച്ച് ബേബി ഷവർ ചിത്രങ്ങൾ; വൈറൽ

ആരാധകർക്കിടയിൽ വൈറലാവുന്നത് മേഘ്നയുടെ ബേബി ഷവർ ചിത്രങ്ങളാണ്

Author : സമകാലിക മലയാളം ഡെസ്ക്

ദ്യത്തെ കൺമണിക്കുള്ള കാത്തിരിപ്പിനിടയിലാണ് തന്റെ പ്രിയപ്പെട്ടവളെ തനിച്ചാക്കി നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത്. എന്നാൽ തന്റെ ചീരുവിന്റെ ഓർമകൾക്കൊപ്പമാണ് മേഘ്നയുടെ ജീവിതം. താരത്തിന്റെ സോഷ്യൽ മീഡിയ ഫീഡുകളിലും നിറഞ്ഞു നിൽക്കുന്നത് ചീരുവാണ്. ഇപ്പോൾ ഇതാ ആരാധകർക്കിടയിൽ വൈറലാവുന്നത് മേഘ്നയുടെ ബേബി ഷവർ ചിത്രങ്ങളാണ്. 

ചിരഞ്ജീവിക്കരികിലായി നിറവയറുമായി നിൽക്കുന്ന മേഘ്നയുടെ ചിത്രങ്ങൾ ആരാധകരുടെ കണ്ണുനിറയ്ക്കുകയാണ്.  തന്റെ പ്രിയപ്പെട്ടവന്റെ കട്ടൗട്ടിനും ചുമരിൽ തൂക്കിയിരിക്കുന്ന ചിത്രത്തിനും അരികിൽ നിൽക്കുകയാണ് മേഘ്ന. കടും പച്ച പട്ടു സാരിയിൽ സുന്ദരിയാണ് താരം. വൈകാരികമായ ഒരു കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. “എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും,” മേഘ്ന കുറിച്ചു. 

അടുത്ത കുടുംബാം​ഗങ്ങളാണ് മേഘ്നയുടെ ബേബി ഷവറിന് എത്തിയത്. ചീരുവിനും മാതാപിതാക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. അന്ന് മൂന്ന് മാസം ​ഗർഭിണിയായിരുന്നു മേഘ്ന. താരത്തിന്റെ മരണം സിനിമ ലോകത്തേയും ആരാധകരേയും ഞെട്ടിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT