Entertainment

ചീരുവിന്റെ പിറന്നാൾ ദിനത്തിൽ ശവകുടീരം സന്ദർശിച്ച് മേഘ്ന; വിഡിയോ

തന്റെ ലോകമാണ് ചീരുവെന്നും എന്നും എപ്പോഴും നിന്നെ പ്രണയിക്കുമെന്നുമാണ് മേഘ്ന കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ 36ാം ജന്മദിനമായിരുന്നു ഇന്നലെ. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം. പിറന്നാൾ ദിനത്തിൽ ചീരുവിന്റെ ശവകുടീരത്തിൽ എത്തിയിരിക്കുകയാണ് മേഘ്ന. നിറവയറുമായി ചീരുവിന്റെ മാതാപിതാക്കൾക്കൊപ്പമാണ്  താരം എത്തിയത്. 

തന്റെ പ്രിയതമന്റെ പിറന്നാൾ ദിനത്തിൽ മേഘ്ന ആശംസകൾ കുറിച്ചിരുന്നു. തന്റെ ലോകമാണ് ചീരുവെന്നും എന്നും എപ്പോഴും നിന്നെ പ്രണയിക്കുമെന്നുമാണ് മേഘ്ന കുറിച്ചത്. കൂടാതെ ബേബി ഷവറിന്റെ വിഡിയോയും താരം പങ്കുവെച്ചിരുന്നു. നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേ എന്ന അടിക്കുറിപ്പിലാണ് വി‍ഡിയോ പോസ്റ്റ് ചെയ്തത്. 

കുറച്ചു ദിവസങ്ങൾക്ക് മുന്‍പാണ് ആഘോഷപൂർവം മേഘ്നയുടെ ബേബി ഷവർ നടത്തിയത്. ചിരഞ്ജീവിയുടെ വലിയ കട്ട് ഔട്ട് സ്ഥാപിച്ചുകൊണ്ടായിരുന്നു ആഘോഷം. ചിരഞ്ജീവിയുടെ ചിത്രത്തിനരികിൽ ചിരിതൂകി ഇരിക്കുന്ന മേഘ്നയുടെ ഫോട്ടോ വൈറലായിരുന്നു. ഈ ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത്. ഹൃദയാഘാദത്തെ തുടർന്നായിരുന്നു അന്ത്യം. ചിരു മരിക്കുമ്പോൾ നടി മൂന്നു മാസം ഗർഭിണിയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി