Entertainment

ചുരിദാറില്‍ അതിസുന്ദരിയായി സണ്ണി ലിയോണി

ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മധുരരാജയിലെ ഐറ്റം ഡാന്‍സിലൂടെയാണ് സണ്ണി മലയാള ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്.

സമകാലിക മലയാളം ഡെസ്ക്

മിക്കപ്പോഴും ഗ്ലാമര്‍ വേഷങ്ങളിലാണ് സണ്ണി ലിയോണി ആരാധകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഗ്ലാമര്‍ ലുക്കുകള്‍ക്ക് പുറമെ എത്‌നിക് വെയറിലും സണ്ണി സുന്ദരി തന്നെയാണ്. ഇടയ്‌ക്കൊക്കെ അത്തരം ലുക്കുകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. 

സ്വര്‍ണ്ണ ബോര്‍ഡര്‍ തീര്‍ത്ത വെള്ള നിറത്തിലുള്ള ചുരിദാര്‍ അണിഞ്ഞു നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തു താന്‍ ഈ വേഷത്തെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നറിയിക്കാന്‍ ഒരു വരികൂടി എഴുതിയിട്ടുണ്ട് സണ്ണി. 

ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മധുരരാജയിലെ ഐറ്റം ഡാന്‍സിലൂടെയാണ് സണ്ണി മലയാള ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിലെ പ്രധാന താര റാണിമാരില്‍ ഒരാളായ സണ്ണി, നാലു ഭാഷകളില്‍ നിര്‍മ്മിക്കപ്പെടുന്ന വീരമാദേവിയിലൂടെയും മലയാളത്തില്‍ സാന്നിധ്യം അറിയിക്കുന്നുണ്ട് സണ്ണി ലിയോണി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT