Entertainment

ചുരിദാർ ധരിച്ചെത്തിയപ്പോൾ ഇങ്ങനൊരു അബദ്ധം പ്രതീക്ഷിച്ചില്ല; താരസുന്ദരിയെ ട്രോളി സോഷ്യൽ ലോകം 

ട്രഡീഷനൽ ഔട്ട്ലുക്കിൽ അതിസുന്ദരിയായിരുന്ന താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും വളരെ പെട്ടെന്നാണ് വൈറലായത്

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയത്തിനപ്പുറം മികച്ച ഫാഷൻ സെൻസ് ആണ് നടി ജാൻവി കപൂറിനെ സോഷ്യൽ മീഡിയയുടെ പ്രിയതാരമാക്കുന്നത്. താരത്തിന്റെ ബ്യൂട്ടി ടിപ്സും സ്റ്റൈലുമെല്ലാം ഏറെ ശ്രദ്ധയോടെയാണ് ആരാധകർ നിരീക്ഷിക്കുന്നത്. എന്നാലിപ്പോൾ താരത്തിന് പറ്റിയ ഒരു വലിയ അബദ്ധമാണ് സമൂഹമാധ്യമങ്ങളിൽ വിമർശനമേറ്റുവാങ്ങുന്നത്. താരസുന്ദരിയുടെ വസ്ത്രധാരണമാണ് കാരണം. 

പ്രൈസ് ടാഗ് മാറ്റാതെ ജാൻവി വസ്ത്രം ധരിച്ചതാണ് വിമർശനങ്ങൾക്ക് പിന്നിൽ. ജിമ്മിൽ നിന്ന് ഇറങ്ങിവരുമ്പോൾ മഞ്ഞ ചുരുദാറായിരുന്നു വേഷം.  ട്രഡീഷനൽ ഔട്ട്ലുക്കിൽ അതിസുന്ദരിയായിരുന്ന താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും വളരെ പെട്ടെന്നാണ് വൈറലായത്. എന്നാൽ ചുരിദാരിനൊപ്പം അണിഞ്ഞിരുന്ന ദുപ്പട്ടയിൽ ഉണ്ടായിരുന്ന പ്രൈസ് ടാ​ഗ് മാറ്റാനാണ് താരം വിട്ടുപോയത്. ഇത് ശ്രദ്ധിച്ച ചിലർ താരത്തെ വിമർശിച്ച് ട്രോളുമായി എത്തുകയായിരുന്നു.

ഒരിക്കൽ ഉപയോ​ഗിച്ചശേഷം വസ്ത്രം തിരിച്ചുനൽകേണ്ടതുകൊണ്ടാകാം പ്രൈസ് ടാ​ഗ് മാറ്റാത്തത് എന്നെല്ലാമാണ് കണ്ടെത്തൽ. ഇത് പുതിയ സ്റ്റൈൽ ആണെന്ന് പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം