Entertainment

ചുവപ്പില്‍ ഹോട്ട് ആയി മംമ്ത: വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

നടിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മലയാളസിനിമയുടെ ഭാഗമാണ് മംമ്താ മോഹന്‍ദാസ്. നിറയെ സിനിമകള്‍ ചെയ്യാറില്ലാത്ത താരം വളരെ സെലക്ടീവ് ആയി മാത്രമേ തന്റെ വേഷങ്ങള്‍ തിരഞ്ഞെടുക്കൂ. മലയാളത്തില്‍ അവസാനം റിലീസ് ചെയ്തത് 'കാര്‍ബണ്‍' എന്ന ചിത്രമായിരുന്നു. 

വളരെ ബോള്‍ഡ് ആയ സ്വഭാവത്തിനുടമയായ താരത്തെ തേടി അതുപോലെയുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് വരാറുള്ളത്. തന്റെ രണ്ടാമത്തെ മലയാളചിത്രത്തില്‍ തന്നെ മംമ്ത മറ്റ് നടിമാര്‍ ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള വളരെ ഗ്ലാമറസ് ആയ കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. 

ഏറെ ആരാധകരുള്ള താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.  നടിയുടെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്. വൈഷ്ണവ് ആണ് ഫോട്ടോഗ്രാഫര്‍. 

അതിനിടെ തമിഴില്‍ നടിക്ക് തിരക്കേറുകയാണ്. ഈ വര്‍ഷം രണ്ട് തമിഴ് ചിത്രങ്ങളിലാണ് മംമ്ത  അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ ടൊവീനോ നായകനാകുന്ന ഫോറെന്‍സിക് എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍