Entertainment

ചുവപ്പിൽ തിളങ്ങി ആൻഡ്രിയ; സെപ്റ്റംബർ ലുക്കിന് കയ്യടിച്ച് ആരാധകർ; ചിത്രങ്ങൾ

ചുവപ്പിൽ അതിമനോഹരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച അഭിനേതാവ്, ​ഗായിക, ഡാൻസർ, മ്യൂസിക് കംപോസർ... തെന്നിന്ത്യൻ സുന്ദരി ആൻഡ്രിയ ജർമിയയയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ സ്റ്റൈലൻ ഫോട്ടോഷൂട്ടാണ്. ചുവപ്പിൽ അതിമനോഹരിയായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. 

ചുവപ്പ് ഫ്രോക്ക് അണിഞ്ഞുകൊണ്ടുള്ളതാണ് ചിത്രങ്ങൾ. ഡീപ് ബാക്ക് നെക്ക് വസ്ത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. സിപിംൾ ലുക്കിലാണ് താരം എത്തുന്നത്. കല്ലുവെച്ച കമ്മലും മോതിരവും മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. ഹലോ സെപ്റ്റംബർ എന്ന അടിക്കുറിപ്പിലാണ് ആൻഡ്രിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൈതന്യ റാവുവാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. 

മലയാളത്തിലും തമിഴിലും ഉൾപ്പടെ നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനംകവർന്ന നടിയാണ് ആൻഡ്രിയ. ഫഹദ് ഫാസിലിനൊപ്പമുള്ള അന്നയും റസൂലുമായിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. ലണ്ടൻ ബ്രിഡ്ജ്, തോപ്പിൽ ജോപ്പൻ, ലോഹം എന്നീ മലയാളം ചിത്രങ്ങളിലും അഭിനയിച്ചു. സം​ഗീത രം​ഗത്തും ശക്തമായ സാന്നിധ്യമാണ് ആൻഡ്രിയ. സ്റ്റേജ് ഷോകളുടെ വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT