Entertainment

ചെന്നൈ എക്സ്‌പ്രസ് നിർമാതാവ് കരീം മൊറാനിയുടെ മകൾക്ക് കോവിഡ്; മൂത്ത മകൾക്കും രോ​ഗലക്ഷണം 

ഇളയ മകൾ ഷാസ മൊറാനിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ എക്സ്പ്രസ് നിർമാതാവ് കരീം മൊറാനിയുടെ മകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇളയ മകൾ ഷാസ മൊറാനിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഷാസ. 

മൂത്ത മകൾ സോയക്കും രോ​ഗലക്ഷണങ്ങൾ ഉണ്ടെന്നും ഇരുവരും ആശുപത്രിയിലാണെന്നുമാണ് റിപ്പോർട്ടുകൾ. സോയയുടെ പരിശോധനാ ഫലം നെ​ഗറ്റീവ് ആണെങ്കിലും ലക്ഷണങ്ങൾ കണ്ടതിനാലാണ് ആശുപത്രിയിൽ തുടരുന്നത്. തന്റെ ബില്‍ഡിങ് കോംപ്ലക്‌സിലുള്ള മറ്റ് വീട്ടുകാര്‍ക്ക് നിര്‍മ്മാതാവ് ഇതു സംബന്ധിച്ച് മെസേജ് അയച്ചതായാണ് വിവരം. നാളെ കുടുംബാംഗങ്ങളുടെ ടെസ്റ്റ് നടത്തും. 

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് ഷാസ ശ്രീലങ്കയിൽ സന്ദർശനം നടത്തിയിരുന്നു. ഹാപ്പി ന്യൂ ഇയർ എന്ന ഷാരൂഖ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു ഷാസ. ചെന്നൈ എക്‌സ്പ്രസ്, രാവണ്‍, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ നിർമാതാവാണ് കരീം മൊറാനി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT