Entertainment

'ചെന്നൈയില്‍ ഒരു നാള്‍'; കുഞ്ചാക്കോയും നിത്യമേനോനും വീണ്ടും ഒന്നിക്കുന്നു 

നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും നിത്യമേനോനും വീണ്ടും ഒന്നിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും നിത്യമേനോനും വീണ്ടും ഒന്നിക്കുന്നു. ഷഹീദ് ഖാദര്‍ സംവിധാനം ചെയ്യുന്ന ചെന്നൈയില്‍ ഒരു നാള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിച്ച് അഭിനയിക്കുന്നത്. സ്‌പോര്‍ട്‌സിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷമാണ് നിത്യ അവതരിപ്പിക്കുന്നത്.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചു പറയുന്ന ചിത്രമാണിത്. ചിത്രത്തില്‍ അത്‌ലറ്റ് ആയാണ് കുഞ്ചാക്കോ അഭിനയിക്കുന്നത്. അതിനാല്‍ തന്നെ സ്‌പോര്‍ട്‌സും ചിത്രത്തിന്റെ ഒരു ഭാഗമാണ്. കൊല്‍ക്കത്ത ട്രാംവേയില്‍ ജോലി ചെയ്യുന്ന സ്‌പോര്‍ട്‌സ് പ്രേമിയാണ് ഇതിലെ നായകനെന്ന്
സംവിധായകന്‍ ഷഹീദ് ഖാദര്‍ പറയുന്നു. ഷഹീദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

പോപ്പിന്‍സ് എന്ന മലയാള ചിത്രത്തിലായിരുന്നു നിത്യാമേനോനും കുഞ്ചാക്കോ ബോബനും അവസാനമായി ഒന്നിച്ചെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT