Entertainment

ചെറുപ്പത്തിലാണ് എനിക്ക് പ്രായക്കൂടുതൽ തോന്നുന്നത്; കൗമാരകാലത്തെ ചിത്രവുമായി ലെന; ലേഡി മമ്മൂട്ടിയെന്ന് ആരാധകർ

സിനിമയിൽ എത്തി രണ്ട് പതിറ്റാണ്ടു പിന്നിട്ടിട്ടും ലെന കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകർ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നിക്കു ലഭിക്കുന്ന ചെറിയ കഥാപാത്രങ്ങളെപ്പോലും മികച്ച രീതിയിൽ അവതരിപ്പിച്ച് കയ്യടി നേടാറുള്ള നടിയാണ് ലെന. സിനിമയിൽ എത്തി രണ്ട് പതിറ്റാണ്ടു പിന്നിട്ടിട്ടും ലെന കൂടുതൽ ചെറുപ്പമായി എന്നാണ് ആരാധകർ പറയുന്നത്. മമ്മൂക്കയുടെ പോലെ ലെനയുടെ പ്രായവും റിവേഴ്സ് ​ഗിയറിലാണെന്നാണ് അവരുടെ കണ്ടെത്തൽ. ഇപ്പോൾ തന്റെ പഴയ ചിത്രം പങ്കുവെച്ചുകൊണ്ട് ലെന കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

ചെറുപ്പത്തിൽ എനിക്ക് പ്രായമുള്ളടതുപോലെ തോന്നുന്നു. മറ്റാർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ? എന്ന അടിക്കുറിപ്പിലാണ് ലെന ചിത്രം പങ്കുവെച്ചത്. വലിയ പൊട്ടും ജിമിക്കി കമ്മലും അണിഞ്ഞ കൗമാരക്കാരിയായ ലെനയാണ് ചിത്രത്തിൽ. താരത്തിന്റെ എല്ലാ ആരാധകർക്കും ഇതു തന്നെയാണ് അഭിപ്രായം. 17 വയസിലെ ചിത്രമാണെങ്കിൽ 27 വയസു തോന്നുന്നു എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ലേഡി മമ്മൂട്ടി എന്നും ചിലർ കുറിക്കുന്നുണ്ട്. മറ്റു ചിലരാകട്ടെ തനിക്ക് പ്രായം കൂടുതൽ തോന്നുന്നു എന്ന വിഷമവും താരത്തോട് പങ്കുവെച്ചു. അതിന് ജീവിതത്തെ സീരിയസായി എടുക്കാതിരുന്നാൽ പ്രായം കുറവു തോന്നും എന്നാണ് ലെന മറുപടിയായി കുറിച്ചത്. 

ജയരാജിന്റെ സ്‍നേഹം എന്ന സിനിമയിലൂടെ 1998ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. 2001ല്‍ രണ്ടാം ഭാവം എന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുകഴിഞ്ഞ് കുറച്ച് വര്‍ഷങ്ങൾ സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം 2009ല്‍ വീണ്ടും സജീവമായി.സാജൻ ബേക്കറിയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT