Entertainment

ചേട്ടന്റെ കുഞ്ഞിനായി പത്ത് ലക്ഷത്തിന്റെ തൊട്ടിൽ, മേഘ്നയെ ഞെട്ടിച്ച് ധ്രുവ

സഹോദരന്റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിൽ സമ്മാനിച്ചിരിക്കുകയാണ് ധ്രുവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച നടൻ ചിരഞ്ജീവി സർജയുടേയും മേഘ്ന രാജിന്റെയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം ഒന്നടങ്കം. ജൂനിയർ ചീരുവിനായി സഹോദരൻ ധ്രുവ സർജ ഒരുക്കിയ സർപ്രൈസാണ് ആരാധകരുടെ മനം കീഴടക്കുന്നത്. സഹോദരന്റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടിൽ സമ്മാനിച്ചിരിക്കുകയാണ് ധ്രുവ്. 

മരത്തിലും വെള്ളിയിലും തീർത്ത മനോഹരമായ തൊട്ടിലാണ് ധ്രുവ് മേഘ്നയ്ക്ക് സമ്മാനിച്ചത്. ബന്ധുവായ സുരാജ് സര്‍ജയ്‌ക്കൊപ്പമായാണ് ധ്രുവ തൊട്ടില്‍ വാങ്ങാൻ എത്തിയത്. ചീരുവിന്റെ വേർപാട് തീർത്ത വേദനയിലും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് സർജ കുടുംബം. കുഞ്ഞിലൂടെ ചിരഞ്ജീവി തിരികെയെത്തുമെന്നാണ് കുടുംബം പ്രതീക്ഷിക്കുന്നത്. 

ചീരുവിന്റെ ആ​ഗ്രഹപ്രകാരം മേഘ്നയുടെ ബേബി ഷവർ വലിയ ആഘോഷമായി നടത്തിയിരുന്നു. എല്ലാത്തിനും മുൻകൈ എടുത്ത് മുന്നിൽ നിന്നത് ധ്രുവ് ആയിരുന്നു. ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ചീരുവിന്റെ വേർപാട് ഏൽപ്പിച്ച വേദനയിൽ നിന്ന് താരം ഇതുവരെ മുക്തനായിട്ടില്ല. ബേബി ഷവറിനിടെ സഹോദരന്റെ ചിത്രം കണ്ട് കണ്ണുനിറഞ്ഞ ധ്രുവയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT