Entertainment

ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ കഥ; ഉണ്ട കാണാന്‍ റെഡിയായി തിരക്കഥാകൃത്ത്; പ്രമോഷന് കൈയടി

വോട്ടെടുപ്പ് ദിവസമായ ഇന്ന് ഹര്‍ഷാദിനുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഉണ്ടയെക്കുറിച്ച് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന 'ഉണ്ട'ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി ഛത്തീസ്ഗഡിലെ നക്‌സല്‍ ബാധിത പ്രദേശത്തേക്ക് പോകുന്ന പത്തംഗ പൊലീസുകാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന്റെ ആകാംക്ഷ കൂട്ടിക്കൊണ്ട് ഉണ്ടയുടെ തിരക്കഥാകൃത്ത് ഹര്‍ഷാദ് ഫേയ്‌സ്ബുക്കിലിട്ട കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വോട്ടെടുപ്പ് ദിവസമായ ഇന്ന് ഹര്‍ഷാദിനുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഉണ്ടയെക്കുറിച്ച് പറയുന്നത്. എന്തായാലും ഹര്‍ഷാദിന്റെ പുതുപുത്തന്‍ പ്രൊമോഷന്‍ രീതിക്ക് കയ്യടിക്കുകയാണ് ആരാധകര്‍. 

ഹര്‍ഷാദിന്റെ പോസ്റ്റ് വായിക്കാം 


(ഇലക്ഷന്‍ ഡ്യൂട്ടി )
രാവിലെത്തന്നെ ഒരു പോലീസുകാരന്‍ ബൈക്കിന് കൈകാണിച്ചു. കൈയ്യില്‍ ഒരു പ്ലാസ്റ്റിക്ക് കവറൊക്കെയായി ആകെ മടുത്ത അവസ്ഥയിലാണയാള്‍. വഴിയിലുടനീളം അയാള്‍ സംസാരിച്ചോണ്ടിരിക്കയാണ്. ഇലക്ഷന്‍ ഡ്യൂട്ടിക്ക് വന്നതാണ്. കണ്ണൂര്‍ ഭാഗത്തെവിടെയോ ആണ് സ്ഥലം. സഹപ്രവര്‍ത്തകര്‍ക്കുള്ള പ്രഭാതഭക്ഷണം വാങ്ങിയുള്ള വരവാണ്. 
'സാധാരണ ഏതെങ്കിലും പാര്‍ട്ടിക്കാര് വാങ്ങിത്തരാറാണ് പതിവ്. '
എന്നിട്ടെന്തേ ഇപ്രാവശ്യം അവരൊന്നും ഇല്ലേ?
'എല്ലാരും ഉണ്ടപ്പാ. പക്ഷേ ഓലൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. പിന്നെ വെശപ്പല്ലേ. അതു കൊണ്ട് ഞാന്‍ തന്നെ വാങ്ങാന്ന് വിചാരിച്ചു.'
അവരൊക്കെ തെരക്കിലായതോണ്ടാവും.
ഉം.
പുള്ളിയെ ബൂത്തിലിറക്കിയ ശേഷം ഞാനോചിച്ചു ഇതുപോലെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് 'ഉണ്ട' എന്നല്ലേ കേട്ടത്!
അതും അങ്ങ് ചത്തിസ്ഗഡില്‍...! 
എറങ്ങട്ടെ കാണണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു