നടന് ജഗതി ശ്രീകുമാറിന്റെയും ഭാര്യ ശോഭയുടെയും മുപ്പത്തിയൊമ്പതാം വിവാഹവാര്‍ഷികമായിരുന്നു ഇന്ന്. ഈ ദിനത്തില്‍ ഭാര്യയില്‍ നിന്നും സ്‌നേഹ ചുംബനം ഏറ്റുവാങ്ങുന്ന ജഗതിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുമറിയാതെ മകള്‍ പാര്‍വതി ഷോണാണ് ഈ മനോഹരദൃശ്യം ക്യാമറയില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകമാണ് ജഗതിയുടെയും ഭാര്യ ശോഭയുടെയും ചിത്രം സോഷ്യല്‍ മീഡിയ ആഘോഷമാക്കി കഴിഞ്ഞു.
പ്രിയ നടന്റെ വിവാഹവാര്‍ഷികമാണെന്നറിഞ്ഞതോടെ പോസ്റ്റിനു താഴെ ആരാധകരുടെ പ്രവാഹമായി. ആരാധകരുടെ പ്രിയങ്കരനായ നടന് ആശംസകളുമായാണ് അവരെത്തുന്നത്. 'വിവാഹവാര്‍ഷികാശംസകള്‍.. അമ്മയ്ക്കും അപ്പയ്ക്കും.. ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഇവരുടെ മുപ്പത്തിയൊമ്പതാം വിവാഹവാര്‍ഷികമായിരുന്നു. ചിത്രം പകര്‍ത്തിയത് ഞാന്‍ തന്നെ. അമ്മ അറിഞ്ഞില്ല.'- പാര്‍വതി ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിലെഴുതി.
2012ല്‍ മലപ്പുറം ജില്ലയിലെ പാണമ്പ്രയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ശേഷം ചികിത്സയില്‍ കഴിയുന്ന ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അടുത്തിടെ ഒരു പരസ്യത്തില്‍ അഭിനയിച്ചത് വാര്‍ത്തയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates