Entertainment

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു; കൈ ചേര്‍ത്ത് പിടിച്ച് താരം  

ശ്രീലക്ഷ്മി തന്നെയാണ് വിവാഹവാർത്ത ഔദ്യോ​ഗികമായി പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് വിവാഹവാർത്ത ഔദ്യോ​ഗികമായി പുറത്തുവിട്ടത്. ഭാവിവരന്റെ  കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. 

‘ഈ ദിവസം മുതല്‍ ഇനി നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് അഭയകേന്ദ്രവുമായിരിക്കും’, ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു.  വൈകാതെ തന്നെ താന്‍ മിസിസ് ആവുമെന്നാണ് എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും അഭ്യർത്ഥിച്ചുള്ള പോസ്റ്റിൽ നടി കുറിച്ചിരിക്കുന്നത്. വരന്റെ പേരോ മറ്റ് വിവരങ്ങളോ താരം പങ്കുവച്ചിട്ടില്ല. 

അവതാരകയായും നായികയായും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ശ്രീലക്ഷ്മി ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണിപ്പോൾ. 2016ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?