Entertainment

ജഗന്റെ ജീവിതവും സിനിമയാകുന്നു; യാത്ര 2 ല്‍ നായകനായി ദുല്‍ഖറോ സൂര്യയോ?

യാത്ര സംവിധാനം ചെയ്ത മാഹി.വി രാഘവ് തന്നെയാണ് യാത്ര 2 മായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അരങ്ങുതകര്‍ത്ത യാത്ര വലിയ വിജയമാണ് നേടിയത്. വൈഎസ്ആറിന്റെ പദയാത്ര പ്രമേയമാക്കിയുള്ളതായിരുന്നു ചിത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വൈഎസ്ആറിന്റെ മകന്‍ ജഗന്‍ റെഡ്ഡിയുടെ വമ്പന്‍ വിജയത്തിന് യാത്ര വഹിച്ച പങ്ക് ചെറുതല്ല. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജഗന്റെ ജീവിതവും സിനിമയാവുകയാണ്. യാത്ര സംവിധാനം ചെയ്ത മഹി.വി രാഘവ് തന്നെയാണ് യാത്ര 2 മായി എത്തുന്നത്. 

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് യാത്രയുടെ രണ്ടാം ഭാഗത്തേക്കുറിച്ച് മഹി പ്രഖ്യാപിച്ചത്. 'വൈഎസ്ആറിന്റെ കഥ വൈഎസ് രാജയേയും വൈഎസ് ജഗനേയും കൂടാതെ പൂര്‍ണമാകില്ല. യാത്ര 2 അവരുടെ കഥ പൂര്‍ണമാക്കും. ജഗനില്‍ യാത്ര അവസാനിച്ചതിന് കാരണം അവിടെ നിന്ന് വീണ്ടും തുടങ്ങാനാണ്. വൈഎസ്ആറിന്റെ യാത്ര അദ്ദേഹത്തിന്റെ അച്ഛന്റെ ശവകുടീരത്തില്‍ നിന്നാണ് തുടങ്ങിയത്. ജഗന്റെ യാത്ര തുടങ്ങുന്നത് അദ്ദേഹത്തിന്റെ അച്ഛനില്‍ നിന്നാണ്' മഹി കുറിച്ചു. 

വൈഎസ്ആറായി മമ്മൂട്ടി എത്തിയപ്പോള്‍ ജഗനായി ദുല്‍ഖര്‍ എത്തുമോ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. ചിത്രത്തില്‍ ള്ള ചിത്രം യാത്ര ദുല്‍ഖറുമായി മഹി. വി. രാഘവ് ആദ്യഘട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതിനൊപ്പം തന്നെ തമിഴ് നടന്‍ സൂര്യയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നല്ല സ്‌ക്രിപ്റ്റുമായി വരികയാണെങ്കില്‍ ജഗനാവാന്‍ തയാറാണെന്ന് സൂര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ