Entertainment

ദിലീപ് ഫാനിന്റെ കഥയുമായി ‘ഷിബു’ ജൂണിൽ തിയറ്ററുകളിൽ; ടീസര്‍ കാണാം

പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയ്ക്കുള്ളിലൊരു സിനിമാക്കഥയുമായി ‘ഷിബു’ അടുത്ത മാസം റിലീസിനെത്തും. ചിത്രം ദിലീപ് ഫാനായ ഒരാളുടെ കഥയാണെന്നാണ് റിപ്പോർട്ടുകൾ. സംവിധായകരായ  സത്യന്‍ അന്തിക്കാടിന്റെയും ലാല്‍ ജോസിന്റെയും സിനിമകളുടെ ആരാധകനായ നായകന്‍ സിനിമ പഠിക്കുന്നതും അതിനിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും പ്രണയവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. 

പുതുമുഖമായ കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ''ഞാന്‍ പ്രകാശനി''ലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. ഡോ.കല്യാണി എന്ന വേഷത്തിലാണ് അഞ്ജു അഭിനയിക്കുന്നത്. ജൂൺ 28ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

"ഒരു സിനിമാപ്രേമിയാണ് ഷിബുവിലെ നായകന്‍. തീയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെയാണ് അയാള്‍ സിനിമ എന്ന കലയുമായി അടുക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് തന്റെ ഇഷ്ടനടനെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് ഷിബുവിന്റെ ആഗ്രഹം", എന്നാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ പറഞ്ഞിരിക്കുന്നത്. 

'32ാം അദ്ധ്യായം 23ാം വാക്യം' എന്ന സിനിമ ഒരുക്കിയ അര്‍ജുൻ, ഗോകുൽ എന്നിവര്‍ ചേര്‍ന്നാണ് ഷിബു സംവിധാനം ചെയ്തിരിക്കുന്നത്. 'ഹാപ്പി വെഡ്ഡിംഗ്' എന്ന സിനിമയുടെ തിരകഥാകൃത്തായ പ്രണീഷ് വിജയനാണ് ഷിബുവിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. കാര്‍ഗൊ സിനിമാസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സലിംകുമാര്‍, ബിജു കുട്ടന്‍, അല്‍താഫ് സലിം, ഹരിത നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

SCROLL FOR NEXT