Entertainment

ജയറാമിന് ഉമ്മനല്‍കി വിജയ് സേതുപതി; മാര്‍ക്കോണി മത്തായി ട്രെയ്‌ലര്‍ പുറത്ത്

കുടുംബ പ്രേക്ഷകരെ തീയെറ്ററില്‍ എത്തിക്കാനുള്ള നമ്പറുകളുമായാണ് ചിത്രം എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പര്‍താരം വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന മലയാളം സിനിമ മാര്‍ക്കോണി മത്തായിയുടെ ട്രെയ്‌ലര്‍ പുറത്ത്. ജയറാമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. തമിഴ് സിനിമ താരത്തിന്റെ റോളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. കുടുംബ പ്രേക്ഷകരെ തീയെറ്ററില്‍ എത്തിക്കാനുള്ള നമ്പറുകളുമായാണ് ചിത്രം എത്തുന്നത്. ജയറാമിന്റെ കോമഡിയാണ് ട്രെയ്‌ലറിന്റെ പ്രധാന ആകര്‍ഷണം. 

മലയാളത്തില്‍ ഒരുപാട് ആരാധകരുള്ള നടനാണ് വിജയ് സേതുപതി. താരത്തിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ക്കോണി മത്തായി എന്ന സെക്യൂരിറ്റിക്കാരനായാണ് ജയറാം എത്തുന്നത്. ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ജോസഫിലൂടെ ആരാധകരുടെ മനം കവര്‍ന്ന ആത്മിയയാണ് നായികയായി എത്തുന്നത്. ഹസ്യത്തിന് പ്രധാന്യം നല്‍കിയ ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് രാജേഷ് മിഥിലയും സനില്‍ കളത്തിലും ചേര്‍ന്നാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം