Entertainment

ജാക്കി ഷറോഫിന്റെ മകനൊപ്പം ആലിയയുടെ ​ഗ്ലാമർ നൃത്തം; ഏറ്റെടുത്ത് ആരാധകർ (വിഡിയോ)

ടൈഗർ ഷറോഫിന്റെയും ആലിയ ഭട്ടിന്റെയും തകർപ്പൻ ഡാൻസ് സോങാണ് പുറത്തുവിട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ ‌‌ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം സ്റ്റുഡന്റ് ഓഫ് ദി ഇയർ 2വിലെ പുതിയഗാനം പുറത്തുവിട്ടു. ജാക്കി ഷറോഫിന്റെ മകൻ ടൈഗർ ഷറോഫിന്റെയും നടി ആലിയ ഭട്ടിന്റെയും തകർപ്പൻ ഡാൻസ് സോങാണ് പുറത്തുവിട്ടിരിക്കുന്നത്. 

ഗാനം ഇതിനോടകം തന്നെ യൂട്യൂബില്‍ തരംഗമായി കഴിഞ്ഞു. 20 കോടിയോളം ആളുകളാണ് ​ഗാനം കണ്ടുകഴിഞ്ഞത്. നേഹ കക്കാറും ശേഖർ രാവ്ജാനിയും ചേർന്ന് ആലപിച്ചിരിക്കുന്ന ​ഗാനത്തിന്റെ സംഗീതം വിശാല–ശേഖർ ആണ്. 

1972ൽ പുറത്തിറങ്ങിയ ജവാനി ദിവാനി  എന്ന ചിത്രത്തിലെ യേ ജവാനി ഹേ ദിവാനി എന്ന ഗാനത്തിന്റെ റീമേക്കും സ്റ്റുഡന്റ് ഓഫ് ദി ഇയർ 2ൽ ഉണ്ട്. ഇത് നേരത്തെ പുറത്തുവിട്ടിരുന്നു. ഇരു ​ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. മെയ് 10-ാം തിയതിയാണ് ചിത്രത്തിന്റെ റിലീസ്. കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം പുനീത് മൽഹോത്രയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT