Entertainment

ജാനുവായി ഭാവന എത്തുമ്പോള്‍: 99  പോസ്റ്റര്‍ കാണാം

പോയവര്‍ഷമിറങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രവും അതായിരുന്നുവെന്നും പറയാം. 

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതിയും തൃഷയും അഭിനയിച്ച് അനശ്വരമാക്കിയ റോളുകളായിരുന്നു കെ രാമചന്ദ്രനും എസ് ജാനകീദേവി എന്ന കഥാപാത്രവും. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയത്. പോയവര്‍ഷമിറങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രവും അതായിരുന്നുവെന്നും പറയാം. 

സി പ്രേംകുമാര്‍ സംവിധാനം ചെയ്ത 99 എന്ന ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുകയാണെന്നും ഭാവനയും ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുകയെന്നും വാര്‍ത്തകള്‍ വന്നിട്ട് നാളുകളായി. 99ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തു വന്നിരുന്നു. ഗണേഷിന്റെ കഥാപാത്രത്തിന്റെ പോസ്റ്ററുകളാണ് നേരത്തെ വന്നത്. ഇപ്പോള്‍ ഭാവനയുടേതും പുറത്തു വിട്ടിരിക്കുകയാണ് 99ന്റെ അണിയറപ്രവര്‍ത്തകര്‍.

ഭാവനയെ തൃഷയുടെ തങ്കച്ചി(അനിയത്തി) എന്നാണ് തമിഴ് സിനിമാലോകം വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ തൃഷ അനശ്വരമാക്കിയ ജാനുവായി ഭാവനയെത്തുമ്പോള്‍ ചിത്രം കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തൃഷയുടെ തങ്കച്ചി എങ്ങനെ ജാനുവിനെ അവതരിപ്പിക്കുന്നു എന്ന ആകാംക്ഷയുണ്ടവര്‍ക്ക്. 

കന്നട നിര്‍മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു ഭാവന. 99ലൂടെ തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് താരം. പ്രീതം ഗുബ്ബിയാണ് 99 സംവിധാനം ചെയ്യുന്നത്. കന്നഡ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയുടെ നൂറാമത്തെ ചിത്രമാണ് എന്ന പ്രത്യേകതയും 99നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അങ്കമാലിയിലെ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം

യൂറോപ്പില്‍ കര്‍ശന ലേബല്‍, ഇന്ത്യയില്‍ ഇളവ്; പാക്കറ്റ് ഭക്ഷണങ്ങളിലെ ലേബലിങ്ങില്‍ വിട്ടുവീഴ്ച ചെയ്ത് FSSAI

ഹിജാബ് അനിവാര്യമല്ലെന്ന് കോടതി, തിരുവോണവും മഴയിൽ മുങ്ങും?, ജാതി സെൻസസ് ചോദ്യാവലി റദ്ദാക്കണമെന്ന് കോൺ​ഗ്രസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ‌

അശരണര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കരുതലും കൈത്താങ്ങുമാകാം; ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

എളയാവൂരില്‍ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്ന സംഭവം : ജില്ലാകലക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി