Entertainment

ജാനുവിന് പിന്നാലെ കൂടി ഹാക്കര്‍മാര്‍, ട്വിറ്ററില്‍ നിന്ന് സന്ദേശങ്ങള്‍ വന്നാല്‍ മറുപടി അയയ്ക്കരുതെന്ന്‌ തൃഷ

ദിവ്യപ്രണയത്തിന്റെ കഥ പറയുന്ന ജാനകിയെയും രാമചന്ദ്രനെയും പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചതിന് പിന്നാലെയാണ് അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് തമിഴ് സൂപ്പര്‍താരം തൃഷ. സൂപ്പര്‍ഹിറ്റായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന '96' കണ്ട് ആരാധന തലയ്ക്ക് പിടിച്ച ആരെങ്കിലുമാവും എന്നാണ് ആരാധകര്‍ പറയുന്നത്.

ദിവ്യപ്രണയത്തിന്റെ കഥ പറയുന്ന ജാനകിയെയും രാമചന്ദ്രനെയും പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചതിന് പിന്നാലെയാണ് അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടത്. ഇതോടെ താരം തന്നെ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുകയായിരുന്നു.

തന്റെ അക്കൗണ്ടില്‍ നിന്നും ഹാക്കര്‍മാര്‍ സ്വകാര്യ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന കാര്യം അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍പൊലീസില്‍ പരാതി നല്‍കുമോ എന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.

ജല്ലിക്കെട്ട് സമര സമയത്തും തൃഷയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.  രജനീകാന്തിനൊപ്പമുള്ള 'പേട്ട'യാണ് തൃഷയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT