Entertainment

ജിമിക്കി  കമ്മൽ ​ഗാനത്തിന്റെ ഒഫീഷ്യൽ വീഡിയോ ഇനി യൂട്യൂബിൽ കാണില്ല; കാരണം ഇതാണ്

ലോകം മുഴുവൻ നെഞ്ചേറ്റിയ 'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിലെ 'ജിമിക്കി കമ്മല്‍' എന്ന ​ഗാനത്തിന്റെ ഒഫീഷ്യൽ  വീഡിയോ ഇനി യൂട്യൂബിൽ കാണില്ല

സമകാലിക മലയാളം ഡെസ്ക്

ലോകം മുഴുവൻ നെഞ്ചേറ്റിയ 'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രത്തിലെ 'ജിമിക്കി കമ്മല്‍' എന്ന ​ഗാനത്തിന്റെ ഒഫീഷ്യൽ  വീഡിയോ ഇനി യൂട്യൂബിൽ കാണില്ല. ചിത്രത്തിന്റെ കോപ്പിറൈറ്റ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനാണ് നല്‍കിയത്. പക്ഷേ, ഗാനം യൂട്യൂബില്‍ അപ് ലോഡ് ചെയ്തത് മറ്റൊരു സ്വകാര്യ കമ്പനിയായിരുന്നു. ഇവര്‍ക്കെതിരെ ചാനല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീഡിയോ ഒഴിവാക്കിയ നടപടി. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി വിനീത് ശ്രീനിവാസന്‍, രഞ്ജിത് ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പ്രായ ഭേദമെന്യേ  എല്ലാവരും എറ്റെടുത്ത ​ഗാനത്തിന്റെ പല വേര്‍ഷനുകളും നൃത്താവിഷ്‌കാരങ്ങളും കൊണ്ട് സാമൂഹിക മാധ്യമങ്ങള്‍ നിറഞ്ഞിരുന്നു. യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മലയാള ഗാനമായിരുന്ന ജിമിക്കി കമ്മല്‍ വിദേശ  രാജ്യങ്ങളിൽ പോലും വമ്പൻ ചലനങ്ങളാണ് സ‌ൃഷ്ടിച്ചത്. ചിത്രം ഇറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ജിമിക്കി കമ്മല്‍ ഉയര്‍ത്തിയ തരം​ഗം ഇപ്പോഴും അവസാനിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിലപാടില്‍ ഒരു മാറ്റവുമില്ല; സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍

വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്; പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവ്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

'പാട്ടും പാടി നടന്ന് തോറ്റയാള്‍'; രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍

'ആദ്യം ജനങ്ങളോട് മാപ്പ് പറയണം, സര്‍ക്കാര്‍ വോട്ട് കിട്ടാന്‍ മലക്കം മറിഞ്ഞു'

കുടലിനെ തണുപ്പിക്കാൻ സാലഡും പഴങ്ങളും, ഒരുക്കാം സമ്മർ ഡയറ്റ്

SCROLL FOR NEXT