Entertainment

''ജീനിയസായ ലിജോ ജോസിനൊപ്പം പ്രവര്‍ത്തിക്കണം'': ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് താരം

കഴിഞ്ഞ മാസമാണ് ചിത്രം കേരളത്തിലെ തിയേറ്ററികളിലെത്തിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിക്കൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് താരം മനോജ് ബാജ്‌പേയ്. അദ്ദേഹത്തോടൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചു കൊണ്ടാണ് മനോജ് ബാജ്‌പേയ് ആഗ്രഹം പ്രകടിപ്പിച്ചത്. 

സ്റ്റോറിക്കൊപ്പം ''ഇമയൗ, അങ്കമാലി ഡയറീസ്, ജല്ലിക്കെട്ട്…, ജീനിയസായ ലിജോ ജോസിനൊപ്പം പ്രവര്‍ത്തിക്കണം'' എന്നും ബാജ്‌പേയ് കുറിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കെട്ട് ' വിവിധ അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ചിത്രം കേരളത്തിലെ തിയേറ്ററികളിലെത്തിയത്. 

മികച്ച നടനുള്ള ദേശീയപുരസ്‌കാരം രണ്ടു തവണ നേടിയ ആളാണ് മനോജ് ബാജ്‌പേയ്. അദ്ദേഹം അഭിനയിച്ച വെബ് സീരിസ് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തില്‍ നിന്ന് നീരജ് മാധവും പ്രിയാമണിയും ഈ വെബ് സീരില്‍ അഭിനയിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT