Entertainment

'ജീന്‍സും ഷര്‍ട്ടും ഇട്ടു ചെന്നപ്പോള്‍ എന്നെ ഇഷ്ടപ്പെട്ടില്ല, ഓകെ പറഞ്ഞത് വീഡിയോ കണ്ട്'; പഴശ്ശിരാജയില്‍ നായികയായതിനെക്കുറിച്ച് കനിഹ

'തന്നെ കണ്ട് അദ്ദേഹം ഓള്‍ ദി ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്‌ക്കൊള്ളാനും. ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപോലെയായിരുന്നു ഇത്'

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പഴശ്ശിരാജയും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്നുണ്ട്. സിനിമയില്‍ പഴശ്ശിരാജയുടെ ഭാര്യ കൈതേരി മാക്കമായി എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടിയാണ് കനിഹ. എന്നാല്‍ ഈ ചിത്രത്തില്‍ നായികയാകാന്‍ എത്തിയ തന്നെ സംവിധായകന് ആദ്യം ഇഷ്ടമായില്ലെന്നാണ് കനിഹ പറയുന്നത്. തന്നെ ഇഷ്ടമാകാതെ ഹരിഹരന്‍ പറഞ്ഞയച്ചുവെന്നും പിന്നീട് ഒരു സിനിമയിലെ രാജ്ഞിയായുള്ള വീഡിയോ കാണിച്ചു കൊടുത്തപ്പോഴാണ് തനിക്ക് മാക്കത്തിന്റെ വേഷം തന്നതെന്നും ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കനിഹ വ്യക്തമാക്കി. 

മലയാളത്തിലെ നായികയാകാനുള്ള വിളി വന്നു, കോടമ്പക്കത്ത് ഓഫീസില്‍ വരാനാണ് പറഞ്ഞത്. അവിടെ എത്തിയപ്പോള്‍ ഹരിഹരന്‍ സാറുണ്ടായിരുന്നു. എന്നാല്‍ ഇത് ഇത്ര വലിയ ചരിത്രസിനിമയാണെന്നോ ഹരിഹരന്‍ സാര്‍ ആരാണെന്നോ തനിക്ക് അറിയില്ലായിരുന്നു കനിഹ പറഞ്ഞു. ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ് കനിഹ എത്തിയിരുന്നത്. 'തന്നെ കണ്ട് അദ്ദേഹം ഓള്‍ ദി ബെസ്റ്റ് പറഞ്ഞു. അതിന് ശേഷം പൊയ്‌ക്കൊള്ളാനും. ഇഷ്ടപ്പെടാതെ പറഞ്ഞുവിട്ടപോലെയായിരുന്നു ഇത്. '

എന്നാല്‍ റിജക്റ്റ് ചെയ്യുന്നത് തീരെ ഇഷ്ടമല്ലാത്തതിനാല്‍ അങ്ങനെ അങ്ങ് വിടാന്‍ കനിഹയ്ക്ക് കഴിഞ്ഞില്ല. വീട്ടില്‍ ചെന്ന ശേഷം കനിഹ വീണ്ടും ഹരിഹരനെ വിളിച്ചു. 'സാര്‍ എന്ത് കഥാപാത്രമാണ് നിങ്ങള്‍ വിചാരിക്കുന്നതെന്ന് പറയാമോ എന്ന് ചോദിച്ചു. അപ്പോഴാണ് പഴശിരാജ സിനിമയെക്കുറിച്ചും ആ കഥാപാത്രത്തെക്കുറിച്ചും പറയുന്നത്. തമിഴില്‍ ആ സമയത്ത് അജിത്തിനൊപ്പം വരളാരു എന്നൊരു സിനിമ ചെയ്തിരുന്നു. അതിലൊരു ഗാനത്തില്‍ രാഞ്ജിയുടെ വേഷം അണിഞ്ഞാണ് അഭിനയിച്ചത്. ആ വിഡിയോ സാറിന് മെയില്‍ ചെയ്തു. ദയവ് ചെയ്ത് ഇതൊന്നുകാണാമോ എന്ന് ചോദിച്ചു.' അത് ഇഷ്ടപ്പെട്ടതോടെയാണ് തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതെന്നാണ് കനിഹ പറയുന്നത്. 

മൂന്നുദിവസത്തിന് ശേഷം ഓഫീസില്‍ വന്ന് കോസ്റ്റ്യൂമില്‍ കണ്ടുനോക്കാം എന്നു പറഞ്ഞു. അങ്ങനെ അവിടെവെച്ച് കോസ്റ്റ്യൂം തരുകയും അതിലെ ഒരു ഡയലോഗ് പറഞ്ഞുനോക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു ചെറിയ സ്‌ക്രീന്‍ ടെസ്റ്റ് ആയിരുന്നു. അതില്‍ അദ്ദേഹം സംതൃപ്തനായതോടെ അവിടെ വെച്ച് തന്നെ പഴശിരാജയുടെ കരാറില്‍ ഒപ്പിട്ടു'. കനിഹ പറഞ്ഞു. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി കനിഹ എത്തിയ അബ്രഹാമിന്റെ സന്തതികള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികണമാണ് ലഭിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT