Entertainment

'ജീവിതം ഓരോ നിമിഷം ആസ്വദിക്കുകയാണ്' ;  ക്യാന്‍സറിനോട് പൊരുതുന്നതിനിടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇര്‍ഫാന്‍ ഖാന്‍

സൊനാലി ബിന്ദ്രയ്ക്ക് പിന്നാലെയാണ സന്തോഷവാനായി നില്‍ക്കുന്ന ചിത്രം ഇര്‍ഫാനും ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തത്. മഞ്ഞ ടീഷര്‍ട്ട് ധരിച്ച് ഗ്ലാസ് വിന്‍ഡോയിലേക്ക് നോക്കി ചിരിച്ച് നില്‍ക്കുന്ന ചിത്രമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ജീവിതത്തിന്റെ ഓരോ തുള്ളിയും ആസ്വദിക്കുകയാണ് എന്ന കുറിപ്പോടെയാണ് ക്യാന്‍സര്‍ ചികിത്സയ്ക്കിടയിലെ ചിത്രം ഇര്‍ഫാന്‍ ഖാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. . മഞ്ഞ ടീഷര്‍ട്ട് ധരിച്ച് ഗ്ലാസ് വിന്‍ഡോയിലേക്ക് നോക്കി ചിരിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഉള്ളത്. ക്ഷീണിതനാണെങ്കിലും ആത്മവിശ്വാസം നിറഞ്ഞ ചിരിയോടെയാണ് പ്രസന്നമായ ചിരിയോടെയാണ് താരത്തെ കാണാന്‍ കഴിയുക.

 പ്രചോദനം എന്ന വാക്കിന് ഒരു പര്യായം ഉണ്ടെങ്കില്‍ അത് ഇര്‍ഫാന്‍ ഖാന്‍ എന്നാണെന്നതില്‍ സംശയമില്ല എന്നായിരുന്നു ആരാധകര്‍ കുറിച്ചത്. ഇര്‍ഫാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും പാട്ടുകള്‍ പാടി വാട്ട്‌സാപ്പില്‍ തനിക്ക് പങ്കുവയ്ക്കാറുണ്ടെന്നും സംവിധായകനായ വിശാല്‍ ഭരദ്വാജ് പറഞ്ഞു.സൊനാലി ബിന്ദ്രയ്ക്ക് പിന്നാലെയാണ സന്തോഷവാനായി നില്‍ക്കുന്ന ചിത്രം ഇര്‍ഫാനും ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തത്.

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ലണ്ടനില്‍ ചികിത്സയിലാണ് എന്ന വിവരം  അടുത്തയിടെയാണ് താരം പുറത്ത് വിട്ടത്. രോഗം തിരിച്ചറിഞ്ഞ നിമിഷം താന്‍ തകര്‍ന്നു പോയിരുന്നു. ചികിത്സയിലുള്ള ലണ്ടനിലെ ആശുപത്രിയുടെ എതിര്‍വശം ലോഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയമാണ്. കുട്ടിക്കാലത്ത് അതൊരു സ്വപ്‌നമായിരുന്നു. വിവിയന്‍ റിച്ചാര്‍ഡിന്റെ കൂറ്റന്‍ ചിത്രം അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ആലോകം എന്റേതല്ലെന്ന് മാത്രമാണ് തനിക്ക് തോന്നിയതെന്നും ഇര്‍ഫാന്‍ ഖാന്‍ നേരത്തെ എഴുതിയിരുന്നു. സ്റ്റേഡിയത്തിനും ആശുപത്രിക്കും ഇടയിലൂടെയുള്ള റോഡ് പോലെ, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള അനിശ്ചിത്വം നിറഞ്ഞ സ്ഥലത്താണ് ഇപ്പോള്‍ എന്ന താരത്തിന്റെ വാക്കുകള്‍ ബോളിവുഡ് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT