Entertainment

ജീവിതം മാറ്റിമറിച്ച ഒന്‍പത് വര്‍ഷങ്ങള്‍; വിനീത് ശ്രീനിവാസന് നന്ദികുറിച്ച് നിവിന്‍ 

വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്ട്സ് ക്ലബ്ബിലൂടെയാണ് നിവിൻ തുടക്കം കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ട് ഒൻപത് വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ നിവിൻ പോളി. വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്ട്സ് ക്ലബ്ബിലൂടെയാണ് നിവിൻ തുടക്കം കുറിച്ചത്. പിന്നീട് തട്ടത്തിൻ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാം​ഗ്ലൂർ ഡെയിസ്, പ്രേമം, ആക്ഷൻ ഹിറോ ബിജു, ജേക്കബ്ബിന്റെ സ്വർ​​ഗ്​ഗരാജ്യം എന്നിങ്ങനെ മുപ്പതിലേറെ ചിത്രങ്ങളിൽ നായകനായി. 

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നുവെന്ന് കുറിച്ചുകൊണ്ടാണ് അഭിനയത്തിന്റെ ഒൻപതാം വാർഷികത്തിന്റെ സന്തോഷം താരം പങ്കുവച്ചത്. ഒൻപത് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം, മലർവാടി എന്റെ ജീവിതം മാറ്റി മറിച്ചു. നന്ദി വിനീത്, പിന്തുണച്ച എല്ലാവരോടും സ്നേഹം,  നിവിൻ കുറിച്ചു.

നിവിനും അജു വർ​​ഗ്​ഗീസും ഉൾപ്പെടെ അഞ്ച് പുതുമുഖങ്ങളാണ് മലർവാടിയിൽ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. വിനീതിന്റെ സഹോദരനും നടനുമായ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയാണ് നിവിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ഗീതു മോഹന്‍ദാസിന്റെ മൂത്തോനും രാജീവ് രവിയുടെ തുറമുഖവുമടക്കം നാലോളം ചിത്രങ്ങള്‍ വേറെയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം