Entertainment

'ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണതെന്ന് അറിയാമായിരുന്നു, എന്റെ മനസ്സിൽ ഞാനവനൊരു ഉമ്മ കൊടുത്തു'; ചിത്രം പങ്കുവച്ച് പേളി 

ശ്രീനിഷിന്റെ കൈയ്യില്‍ പേളി മോതിരമണിയിക്കുന്ന ചടങ്ങാണ് ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ പുതിയ സീസൺ തുടങ്ങിയതോടെ ആദ്യ സീസണിലെ പേളിഷ് ഓർമ്മകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നു. മിനി സ്ക്രീനിലെ പ്രിയ താരങ്ങളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും ആദ്യമായി കണ്ടതും പരിചയപ്പെട്ടതും പ്രണയത്തിലായതുമെല്ലാം ബി​ഗ് ബോസ് വീട്ടിൽ വച്ചായിരുന്നു. 

ഇരുവരുടെയും പ്രണയം മത്സരത്തിൽ ജയിക്കാനുള്ള തന്ത്രമാണെന്ന വിമർശനങ്ങൾ ഉണ്ടായെങ്കിലും ജീവിതത്തിൽ ഒന്നിച്ചുകൊണ്ട് ആ വിമർശനങ്ങളെ അവർ നേരിട്ടു. പ്രണയകാലത്തെയും വിവാഹശേഷമുള്ള നാളുകളിലേയും വിശേഷങ്ങൾ പേളിയും ശ്രീനിയും ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. 

ഇപ്പോഴിതാ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് തങ്ങൾക്കിടയിലുള്ള അവസാനിക്കാത്ത പ്രണയത്തെക്കുറിച്ച് വാചാലയായിരിക്കുകയാണ് പേളി. പേളിഷ് വിവാഹത്തിനിടെ പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ശ്രീനിഷിന്റെ കൈയ്യില്‍ പേളി മോതിരമണിയിക്കുന്ന ചടങ്ങാണ് ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നത്. ഈ സമയം രണ്ടുപേരും പരസ്പരം നോക്കി ചിരിക്കുന്നുമുണ്ട്.

"ആ നിമിഷം! ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ് ഞങ്ങളവിടെ സൃഷ്ടിക്കുന്നതെന്ന് ഞങ്ങൾക്കറിയാമായിരുന്നു, അല്ലേ ശ്രീനി? (സന്തോഷം, നാണം, വൈകാരികം, ആകാംഷ, പരിഭ്രമം, സ്നേഹം, ശക്തമായ ഹൃദയമിടിപ്പ്, അനു​ഗ്രഹം, പോസിറ്റീവ്... എല്ലാ നല്ല വികാരങ്ങളും നമ്മളിൽ പൊങ്ങിവന്നു... എല്ലാം ഒറ്റയടിക്ക്. അവൻ പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ ഞാനവനൊരു ഉമ്മ കൊടുത്തു", എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് പേളി കുറിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക