Entertainment

'ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളിൽ എനിക്ക് അപ്പയെ മിസ് ചെയ്യും'; കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ഫോട്ടോയും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ഓർമ്മദിനത്തിൽ വികാരഭരിതനായി നടൻ കുഞ്ചാക്കോ ബോബൻ. അച്ഛനെക്കുറിച്ചുള്ള മനോഹരമായ കുറിപ്പാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അച്ഛൻ പകർന്നു തന്ന അറിവ് തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നാണ് താരം കുറിക്കുന്നത്. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ഫോട്ടോയും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുണ്ട്. 2004 ജൂലൈ 9 നാണ് ബോബൻ കുഞ്ചാക്കോ വിടപറയുന്നത്. ചലച്ചിത്രനടൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

കുഞ്ചാക്കോ ബോബന്റെ കുറിപ്പ്

ഒരു പക്ഷെ, എല്ലാം തികഞ്ഞ മനുഷ്യനായിരിക്കില്ല... സമ്പൂർണനായിരിക്കില്ല...(പക്ഷെ, അങ്ങനെയാരാണുള്ളത്?) എനിക്ക് ഏറ്റവും മൃദുവായ ഹൃദയമുള്ളവനും കനിവുള്ളവനുമാണ്! മഹത്തായ പ്രചോദകനും സംരക്ഷകനും!! ചലിക്കുന്ന സർവ്വ വിജ്ഞാനകോശം!!! വല്ലപ്പോഴും എനിക്കങ്ങയെ മിസ് ചെയ്യും (അതെ, എന്റെ ജീവിതത്തിലെ ആഹ്ലാദപൂർണമായ സന്ദർഭങ്ങളിൽ). കാരണം, നമ്മുടെ കുടുംബത്തിനു ചുറ്റും, അങ്ങയുടെ (എന്റെയും) ചങ്ങാതിമാരിലൂടെ, അങ്ങ് സഹായിച്ചിട്ടുള്ളവരിലൂടെ അങ്ങയുടെ സാന്നിധ്യം ഞാൻ സദാ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ പാഠം പഠിപ്പിച്ചു തന്നതിനു നന്ദി. ഈ ലോകത്തുള്ളവരെ മുഴുവൻ സ്വന്തം കുടുംബം പോലെ കരുതാൻ കഴിയുന്നതിൽ. ലൗ യു അപ്പാ, ഇസ്സുവിന്റെ ബോബൻ അപ്പാപ്പ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT