Entertainment

ഇവന്‍ എങ്ങനെയാണ് റാണിയെ ആകര്‍ഷിക്കുന്നത്, എനിക്ക് കഴിഞ്ഞിട്ടില്ല: ആമിര്‍ ഖാന്‍

തലാഷ്, ഗുലാം, മംഗള്‍ പാണ്ടെയ, ദ റൈസിങ് എന്നീ ചിത്രങ്ങളിലെല്ലാം ആമിറും റാണി മുഖര്‍ജിയും ഒന്നിച്ചെത്തിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

മകന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായൊരു ആശംസ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. വളരെ മനോഹരമായ ഒരു ഫോട്ടോ സഹിതമാണ് ആമിറിന്റെ ആശംസ. ആമിറിന്റെ മകന്‍ ജുനൈദും നടി റാണി മുഖര്‍ജിയും ഒന്നിച്ചുള്ള ഫോട്ടോയാണ് ആമിര്‍ ട്വീറ്റ് ചെയ്തത്.

ഇതേ ചിത്രം ആമിര്‍ ഇന്‍സ്റ്റയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ മകന്‍ എങ്ങനെയാണ് റാണിയെ ഇങ്ങനെ ആകര്‍ഷിപ്പിക്കുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അവന്‍ റാണിയെ സന്തോഷിപ്പിക്കുന്നത് കണ്ട് ഞാന്‍ അതിശയിച്ചിരിക്കുകയാണ്. എനിക്കൊരിക്കലും കഴിയില്ല. ഹാപ്പി ബര്‍ത്ത്‌ഡേ ജുനൈദ്'- ആമിര്‍ ട്വീറ്റ് ചെയ്തു.

തലാഷ്, ഗുലാം, മംഗള്‍ പാണ്ടെയ, ദ റൈസിങ് എന്നീ ചിത്രങ്ങളിലെല്ലാം ആമിറും റാണി മുഖര്‍ജിയും ഒന്നിച്ചെത്തിയിട്ടുണ്ട്. ആമിറിന്റെ മകള്‍ ഇറ ഖാനും ഇന്‍സ്റ്റഗ്രാമിലൂടെ ജുനൈദിന് ആശംസകളറിയിച്ചിട്ടുണ്ട്. 

ഇറ ഖാനും ജുനൈദും ആമിറിന്റെയും റീന ദത്തയുടെയും മക്കളാണ്. ഇവര്‍ 2002ല്‍ വേര്‍പിരിയുകയും 2005ല്‍ ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുകയും ചെയ്തു. വേര്‍പിരിഞ്ഞെങ്കിലും കുംടുംബ സംഗമങ്ങളിലും സിനിമാ പ്രൊമോഷനുകള്‍ക്കുമെല്ലാം റീനയും ആമിറും ഒന്നിച്ചെത്താറുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?