Entertainment

ജൂനിയര്‍ ചീരു എത്തി; മേഘ്‌ന രാജിന് ആണ്‍കുഞ്ഞു പിറന്നു; ചിത്രങ്ങള്‍

ഇന്ന് രാവിലെ ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം

Author : സമകാലിക മലയാളം ഡെസ്ക്

അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും നടി മേഘ്‌ന രാജിനും ആണ്‍കുഞ്ഞ് പിറന്നു. ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ സര്‍ജയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇന്ന് രാവിലെ ബാംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

കുഞ്ഞിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെ കയ്യില്‍ നിന്ന് ധ്രുവ കുഞ്ഞിനെ ഏറ്റുവാങ്ങുന്നതിന്റേയും ചിരഞ്ജീവിയുടെ ചിത്രത്തിന് അരികെയിരിക്കുന്ന കുഞ്ഞിന്റേയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് 36ാം വയസില്‍ ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത്. ചീരു മരിക്കുമ്പോള്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. അന്നു മുതല്‍ ചീരുവിന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു വീട്ടുകാരും ആരാധകരും. 

ചിരഞ്ജീവിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് മേഘ്‌ന ഇപ്പോള്‍ താമസിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മേഘ്‌നയുടെ ബേബി ഷവര്‍ വീട്ടുകാര്‍ ആഘോഷമാക്കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. സഹോദരന്റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപയുടെ വെള്ളിതൊട്ടിലാണ് ധ്രുവ ഒരുക്കിവച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT