Entertainment

ജോണ്‍ സിനിമയാകുന്നു- ടീസര്‍ എത്തി

ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോണിന്റെ ടീസര്‍ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മലയാളത്തില്‍ ജനകീയ സിനിമക്ക് തുടക്കമിട്ട ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോണിന്റെ ടീസര്‍ എത്തി. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ് ജോണ്‍ എബ്രഹാമിന്റെ മുപ്പത്തിയൊന്നാമത് ഓര്‍മദിനമായ മെയ് 31 ന് ടീസര്‍ പുറത്തിറക്കിയത്.

ചിത്രത്തിന്റെ തിരക്കഥ ദീദി ദാമോദരനാണ്. മകള്‍ മുക്തയാണ് നിര്‍മാതാവ്. ജോണിനൊപ്പം സിനിമകളില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും സര്‍ഗ്ഗാത്മക പങ്കാളിത്തത്തിലൂടെയാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.കോഴിക്കോട്, കോട്ടയം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്ത, ഹരിനാരായണന്‍, ഡോ: രാമചന്ദ്രന്‍ മൊകേരി, പ്രൊഫ: ശോഭീന്ദ്രന്‍, മധുമാസ്റ്റര്‍, അനിത, പ്രകാശ് ബാരെ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

ആര്‍ട്ടിസ്റ്റ് മദനന്‍, ചെലവൂര്‍ വേണു, സിവിക് ചന്ദ്രന്‍ ,ഷുഹൈബ് , ദീപക് നാരായണന്‍, ജീവന്‍ തോമസ്, ജോണ്‍സ് മാത്യു, നന്ദകുമാര്‍, കരുണന്‍, ഷാനവാസ് കോനാരത്ത് , രാജഗോപാല്‍, വിജീഷ്, യതീന്ദ്രന്‍ കാവില്‍, അരുണ്‍ പുനലൂര്‍, ഷാജി, വിഷ്ണു ,അഭിനവ്, ജീത്തു കേശവ്, വിനയ്, വിവേക്, ഷൗക്കത്തലി, ഒ.പി. സുരേഷ്, ശിവപ്രസാദ്, സലീം, ജിജോ, അര്‍ജുന്‍ ചെങ്ങോട്ട്, ഷിബിന്‍ സിദ്ധാര്‍ത്ഥ്, പ്രദീപ് ചെറിയാന്‍, മിയ നിഖില്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നു

രാമചന്ദ്രബാബു, എം.ജെ. രാധാകൃഷ്ണന്‍, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുല്‍ അക്കോട്ട്, സൂരജ് (ഹെലികാം ) എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത് . ദുന്ദു  കലാസംവിധാനവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിതിന്‍ ലൂക്കോസ് ശബ്ദസംവിധാനവും നിര്‍വഹിക്കുന്നു. പബ്ലിസിറ്റി ഡിസൈന്‍ ശരത് കൃഷ്ണ , സഹസംവിധാനം അഭയ് സ്റ്റീഫന്‍, വെങ്കട്ട് രമണന്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍