Entertainment

ജോഷി ചിത്രത്തില്‍ നായകന്മാരായി ചെമ്പന്‍ വിനോദും ജോജുവും; പൊറിഞ്ചുമറിയം ജോസ് ഒരുങ്ങുന്നു

നൈല ഉഷയാണ് നായികയായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ജോഷിയുടെ ചിത്രത്തില്‍ ചെമ്പന്‍ വിനോദും ജോജുവും നായകന്മാരായി എത്തുന്നു. പൊറിഞ്ചുമറിയം ജോസ് എന്ന് പേരുനല്‍കിയിരിക്കുന്ന ചിത്രത്തില്‍ നൈല ഉഷയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ പൂജ തൃശൂരില്‍ നടന്നു. സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകറും പൂജയില്‍ പങ്കെടുത്തു. 

അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫാമിലി ഡ്രാമ, ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രം തൃശൂരിന്റെ കഥയാണ് പറയുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.

ചെറിയവേഷങ്ങളിലൂടെ നായകന്മാരായി ഉയര്‍ന്നവരാണ് ജോജുവും ചെമ്പന്‍വിനോദും. അടുത്തിടെ പുറത്തിറങ്ങിയ ഈ മ യൗവിലെ ചെമ്പന്‍ വിനോദിന്റെ പ്രകടനം രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. കൂടാതെ ജോജുവിനെ നായകനാക്കി ഒരുക്കിയ ജോസഫും മികച്ച അഭിപ്രായമാണ് നേടിയത്. പ്രീയപ്പെട്ട താരങ്ങളുടെ ഒത്തുചേരലിനെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT