Entertainment

ജ്വാല ഗുട്ടയെ വര്‍ഷങ്ങളോളമായറിയാം, ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു: വിഷ്ണു വിശാല്‍

ഇതിന്റെ വിജയത്തിന് പിന്നാലെ വിഷ്ണു വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തയും പുറത്തു വന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

രാക്ഷസന്‍ എന്ന സൈക്കോ ചിത്രത്തിലെ വേഷത്തിലൂടെയാണ് വിഷ്ണു വിശാല്‍ ശ്രദ്ധിക്കപ്പെടുന്നത്. രാക്ഷസന്‍ തെന്നിന്ത്യയിലൊന്നടങ്കം മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രമായിരുന്നു. അമല പോള്‍ ആയിരുന്നു നായികാ വേഷത്തിലെത്തിയത്. ഇതിന്റെ വിജയത്തിന് പിന്നാലെ വിഷ്ണു വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തയും പുറത്തു വന്നു. 

താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു വിഷ്ണു അന്ന് പറഞ്ഞത്. അതിന് പിന്നാലെ വിവാഹമോചിതനായതിന് ശേഷം വിഷ്ണുവിനെക്കുറിച്ച് ധാരാളം ഗോസിപ്പുകള്‍ പ്രചരിച്ചു. 

ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. ജ്വാലക്കൊപ്പമുള്ള ചിത്രം വിഷ്ണു ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ഈ വിഷയത്തിലും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍.

'ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാം. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്'- വിഷ്ണു പറഞ്ഞു.

നടി അമല പോളുമായി വിഷ്ണു പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിവാഹമോചനം നേടിയത് അമലയ്ക്ക് വേണ്ടിയാണെന്നും ഇരുവരും   ഉടനെ വിവാഹിതരാവുമെന്നുമായിരുന്നു പ്രചരണങ്ങള്‍. ഇതിനെതിരേ ശക്തമായ പ്രതികരണവുമായി വിഷ്ണു രംഗത്ത് വരികയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT