Entertainment

ഝാന്‍സി റാണി രണ്ടാമത് അവതരിച്ചതാണോ?.. വൈറലായി കങ്കണയുടെ പുതിയ ലുക്ക്

രാജകീയ വേഷമണിഞ്ഞ് കോറിയോഗ്രാഫര്‍ സരോജ് ഖാനൊപ്പം ഇരിക്കുന്ന കങ്കണയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ണികര്‍ണ്ണിക: ക്വീന്‍ ഓഫ് ഝാന്‍സിയാണ് കങ്കണ റണാവത്തിന്റെ പുറത്ത് വരാനുള്ള ചിത്രം. റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ കങ്കണ ടെറ്റില്‍ റോളില്‍ എത്തുന്നു. ചിത്രത്തില്‍ താരത്തിന്റെ ലുക്ക് നേരത്തേ തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. 

ഇപ്പോള്‍ രാജകീയ വേഷമണിഞ്ഞ് കോറിയോഗ്രാഫര്‍ സരോജ് ഖാനൊപ്പം ഇരിക്കുന്ന കങ്കണയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കങ്കണയും ഭര്‍ത്താവ് ഗദ്ദാധര്‍ രാജയുടെ വേഷം അഭിനയിക്കുന്ന ജിഷു സെന്‍ ഗുപ്തയും തമ്മിലുള്ള ഗാനത്തിന്റെ ചിത്രീകരണത്തിനിടയിലുള്ള  ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്. 

സരോജ് ഖാനാണ് ഈ ഗാനം കൊറിയോഗ്രാഫ് ചെയ്യുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രങ്ങള്‍ ഇതിനു മുന്‍പും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിട്ടുണ്ടെങ്കിലും ഈ ലുക്ക് ആദ്യമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം