Entertainment

'ഞങ്ങളൊക്കെ ഹൈക്ലാസാ... അങ്ങ് അമേരിക്കയില്‍ പോയേ പിച്ചയെടുക്കൂ'; വൈറലായി പിഷാരടിയുടേയും ധര്‍മജന്റേയും വീഡിയോ

പിച്ച വെച്ച നാള്‍ മുതല്‍ക്ക് നീ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പിച്ചതെണ്ടല്‍ വീഡിയോ. ഇന്‍സ്റ്റഗ്രാമിലൂടെ പിഷാരടി തന്നെയാണ് ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

'കേരളത്തില്‍ എന്ത് മാത്രം ആരാധകരുള്ള ആളുകളാ... കണ്ടില്ലേ അമേരിക്കയില്‍ പോയി പിച്ചയെടുക്കുന്നത്'. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പിച്ചതെണ്ടല്‍ വീഡിയോ കണ്ടാല്‍ ആരായാലും ഇങ്ങനെ പറഞ്ഞുപോകും. മലയാളത്തിലെ യുവതാരങ്ങളും അടുത്ത സുഹൃത്തുക്കളുമായ പിഷാരടിയും ധര്‍മ്മജനുമാണ് അമേരിക്കയില്‍ എത്തി പിച്ചതെണ്ടുന്നത്. 

മങ്കിക്യാപ് ധരിച്ച് സ്ലിപ്പറുമിട്ട് കട്ട ലോക്കലായാണ് ധര്‍മജന്റെ നില്‍പ്പ്. അതുകൊണ്ട് ചിലര്‍ ശരിക്കും പിച്ചക്കാരാണെന്നു കരുതി പണം നല്‍കുന്നുണ്ട്. പിഷാരടി പിച്ചയെടുക്കുന്ന സമയത്ത് വഴിയാത്രക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ധര്‍മ്മജന്‍ ഡാന്‍സ് കളിക്കാനുള്ള ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. 

പിച്ച വെച്ച നാള്‍ മുതല്‍ക്ക് നീ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് പിച്ചതെണ്ടല്‍ വീഡിയോ. ഇന്‍സ്റ്റഗ്രാമിലൂടെ പിഷാരടി തന്നെയാണ് ആരാധകര്‍ക്കായി വീഡിയോ പങ്കുവെച്ചത്. ഇത് കണ്ട് സിനിമ സ്‌റ്റൈലില്‍ തന്നെ മറുപടി നല്‍കുകയാണ് ആരാധകര്‍. ഇത്രയും ധൈര്യം എന്റെ ചാള്‍സ് ശോഭരാജിന് മാത്രമേ കണ്ടിട്ടൊള്ളൂ എന്നാണ് ഒരാളുടെ കമന്റ്. സംഭവം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT