Entertainment

ഞാനിതാ വണ്ണം കൂട്ടുകയാണ്: നടിയുടെ തടികൂട്ടാനുള്ള വര്‍ക്കൗട്ട് ശ്രമങ്ങള്‍

മലയാളത്തിലെ നടിമാരെപ്പോലെയല്ല അവര്‍. ശരീരസൗന്ദര്യത്തിന് അതീവ പ്രാധാന്യം നല്‍കുന്നവരും മെലിഞ്ഞിരിക്കുന്ന സൗന്ദര്യപ്രകൃതിയോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്നവരുമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടിമാരുടെ വര്‍ക്കൗട്ട് വീഡിയോകള്‍ ഇന്റര്‍നെറ്റിലൂടെ വൈറലാകുന്നത് സര്‍വ്വസാധാരണമാണ്. മലയാളത്തിലെ നടിമാരെപ്പോലെയല്ല അവര്‍. ശരീരസൗന്ദര്യത്തിന് അതീവ പ്രാധാന്യം നല്‍കുന്നവരും മെലിഞ്ഞിരിക്കുന്ന സൗന്ദര്യപ്രകൃതിയോട് കൂടുതല്‍ താല്‍പര്യം കാണിക്കുന്നവരുമാണ്. പ്രേഷകതാല്‍പര്യാര്‍ത്ഥമായിരിക്കാം ചിലപ്പോള്‍.

ഭാരക്കൂടുതല്‍ മൂലം ഫീല്‍ഡില്‍ നിന്ന് ഔട്ട് ആയി പോകുമെന്ന് കരുതിയാകണം താരങ്ങള്‍ എപ്പോഴും വര്‍ക്കൗട്ട് ചെയ്ത് ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തയായി താന്‍ തടികൂട്ടാന്‍ വേണ്ടി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് വ്യത്യസ്തയായിരിക്കുകയാണ് ബോളിവുഡ് താരം ആന്‍ ഹാത്‌വ. തടി കൂടിയാല്‍ ഉണ്ടാകുന്ന കളിയാക്കലിനെ ഭയന്നാകാം താരം മുന്‍കൂട്ടി ആദ്യമേ വീഡിയോ പുറത്തുവിട്ടത്. 

ഇതാ ഞാന്‍ തടി കൂട്ടുകയാണ്. ഒരു സിനിമയ്ക്കുവേണ്ടിയാണ് ഞാന്‍ ശരീരഭാരം കൂട്ടുന്നത്. ഇതിന്റെ പേരില്‍ എന്നെ കളിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ഇതു ഞാനല്ല. ഇതിന് ക്യൂന്‍ ഫാറ്റ് ബോട്ടംഡ് ഗേള്‍സ് എന്ന് പേരിടണമെന്നുണ്ടായിരുന്നു. പക്ഷേ, പകര്‍പ്പവകാശം കാരണം അതു വേണ്ടെന്നുവച്ചു. ആന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

എന്നാല്‍, ഏതു ചിത്രത്തിനുവേണ്ടിയാണ് ആനിന്റെ ഈ തയ്യാറെടുപ്പെന്ന് വ്യക്തമായിട്ടില്ല. 02 എന്ന സയന്‍സ് ഫിക്ഷന്‍, ഡേര്‍ട്ടി റോട്ടന്‍ സ്‌കൗണ്‍ഡ്രല്‍സ് എന്നിവയാണ് ഹാത്‌വെ ഇപ്പോള്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. എന്നാല്‍, ഈ മേക്കോവര്‍ അതിനുവേണ്ടിയാണോ എന്നു വ്യക്തമല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!