Entertainment

ഞാനും നിന്റെ അമ്മയും ഏറെ അഭിമാനിക്കുന്നു; കല്യാണിക്ക് ആശംസകളേകി പ്രിയദര്‍ശന്‍

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തില്‍ എത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തില്‍ എത്തുന്നത്. ഈ സന്തോത്തില്‍ തന്റെ മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.

'എന്റെ മകള്‍ കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും അവരുടെ മക്കളുടെ വിജയം കാണുന്നതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ ഏറെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒപ്പം. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകള്‍'- പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2017ല്‍ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലെത്തുന്നത്. പിന്നീട് ചിത്രലഹരി, രണനഗരം എന്നീ ചിത്രങ്ങളില്‍ വേഷമിട്ട കല്യാണിയുടെ ആദ്യ തമിഴ് ചിത്രം ഹീറോയും പുരോഗമിക്കുകയാണ്. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT