Entertainment

ഞാനെന്നാണാവോ ഇതുപോലൊന്ന് വാങ്ങി നയന്‍സിന് കൊടുക്കുക: വിഘ്‌നേഷ് ശിവ 

ഇത്തവണ പ്രണയിനിക്കു കിട്ടിയ അവാര്‍ഡ് കൈയിലേന്തി നയന്‍സിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് വിഘ്‌നേശ് ശിവന്‍ തന്റെ ഉള്ളിലെ ആ മോഹം പങ്കുവെച്ചത്.

സമകാലിക മലയാളം ഡെസ്ക്

ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേഷ് ശിവയും ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇവരാണെങ്കില്‍ ഇടയ്ക്കിടെ ആരാധകരെ സന്തോഷിപ്പിക്കാന്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. തന്റെ കാമുകിയെ എത്ര പുകഴ്ത്തിയാലും മതിയാകാത്ത വിഘ്‌നേഷ് ഇടയ്ക്കിടെ നയന്‍സിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. 

ഇത്തവണ പ്രണയിനിക്കു കിട്ടിയ അവാര്‍ഡ് കൈയിലേന്തി നയന്‍സിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് വിഘ്‌നേശ് ശിവന്‍ തന്റെ ഉള്ളിലെ ആ മോഹം പങ്കുവെച്ചത്. വിജയ് ടിവിയുടെ രണ്ട് അവാര്‍ഡ് സ്വന്തമാക്കിയ നയന്‍താരയെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം ആഗ്രഹം തുറന്നു പറഞ്ഞത്. അരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡും ജനപ്രിയ നായികയ്ക്കുള്ള അവാര്‍ഡുമാണ് നയന്‍താരയ്ക്ക് ലഭിച്ചത്.

നയന്‍താരയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്നും എന്നാണോ ഇതുപോലെ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടി നയന്‍സിന്റെ കൈയില്‍ കൊടുക്കാന്‍ പറ്റുന്നതെന്നും ചോദിച്ചുകൊണ്ടാണ് വിഘ്‌നേശ് നയന്‍ താരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.

അവാര്‍ഡ് വാങ്ങി വേദിയില്‍ നില്‍ക്കുന്ന നയന്‍ താരയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് വിഘ്‌നേശ് കുറിച്ചത് വിഘ്‌നേശ് തന്നെ സംവിധാനം ചെയ്ത് നയന്‍താര നായികയായ നാനും റൗ!ഡി താന്‍ എന്ന ചിത്രത്തിലെ പാട്ടിന്റെ വരികളാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കണ്‍കണ്‍ ഉന്നൈ  പാത്ത് കളറായ് മാറുതേ എന്നാണ് പ്രണയാര്‍ദ്രനായി വിഘ്‌നേശ് കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT