Entertainment

'ഞാന്‍ എപ്പോഴും കൂടെയുണ്ട്'; തനിച്ചുനിന്ന നിക്കിനെ ആശ്വസിപ്പിച്ച് പ്രിയങ്ക 

സഹോദരങ്ങളായ കെവിനും ജോയും പങ്കാളികള്‍ക്ക് ചുംബനം നല്‍കിയപ്പോള്‍ നടുവില്‍ ഒറ്റയ്ക്കായിരുന്നു നിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

വാര്‍ഡ് ജേതാവായ നിമിഷം ആഘോഷിക്കുമ്പോഴും സഹോദരങ്ങള്‍ക്ക് നടുവില്‍ ഏകനായി നില്‍ക്കേണ്ടിവന്ന നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവും ഗായകനുമായ നിക് ജോനസിന്റെ ചിത്രം ഏറെ വൈറലായിരുന്നു. അവാര്‍ഡ് ചടങ്ങിന് പ്രിയങ്ക എത്താതിരുന്നതുമൂലം സഹോദരങ്ങളായ കെവിനും ജോയും പങ്കാളികള്‍ക്ക് ചുംബനം നല്‍കിയപ്പോള്‍ നടുവില്‍ ഒറ്റയ്ക്കായിരുന്നു നിക്ക്. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയ ഈ ചിത്രം ഇപ്പോള്‍ വീണ്ടും വൈറലാകുകയാണ്. 

യഥാര്‍ത്ഥ ഫോട്ടോയില്‍ നിക്ക് ഒറ്റയ്ക്കാണ് നില്‍ക്കുന്നതെങ്കില്‍ ഇതിന്റെ ഒരു ഫോട്ടോഷോപ്പ് പതിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നിക്കിനോടൊപ്പം പ്രിയങ്കയെയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഫോട്ടോഷോപ് ചെയ്ത പതിപ്പ് പ്രിയങ്ക തന്നെയാണ് പങ്കുവച്ചതും. താന്‍ എപ്പോഴും കൂടെയുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പ്രിയങ്ക ഷെയര്‍ ചെയ്തിരിക്കുന്നത്. 

ജോനസ് സഹോദരങ്ങളുടെ സക്കര്‍ എന്ന പുതിയ ഗാനത്തിനാണ് ഏറ്റവും മികച്ച പോപ് ഗാനത്തിനുള്ള വിഡിയോ മ്യൂസിക് അവാര്‍ഡ്് ലഭിച്ചത്. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പകര്‍ത്തിയ ആദ്യ ചിത്രത്തില്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടിവന്നപ്പോള്‍ പുതിയ ഫോട്ടോ കണ്ട് താരത്തിന്റെ ആരാധകരും സുഹൃത്തുക്കളുമടക്കം വൈകാരികമായാണ് പ്രതികരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT