Entertainment

'ഞാന്‍ ഗര്‍ഭിണിയായത് വളരെ അപ്രതീക്ഷിതമായി', ഗര്‍ഭിണിയായതുകൊണ്ട് മാത്രം പെട്ടെന്ന് വിവാഹം കഴിക്കില്ലെന്ന് കല്‍ക്കി

ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കല്‍ക്കി കൊച്‌ലിന്‍ ഗര്‍ഭിണിയായത് ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ ഗര്‍ഭകാലത്തെക്കുറിച്ച് കൂടുതല്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. താന്‍ വളരെ അപ്രതീക്ഷിതമായാണ് ഗര്‍ഭിണിയായത് എന്നാണ് കല്‍ക്കി പറയുന്നത്. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു. മിഡ്‌ ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറഞ്ഞത്. 

വളരെ അപ്രതീക്ഷിതമായ ഗര്‍ഭധാരണമായിരുന്നു. ആദ്യത്തെ രണ്ട് മാസം ഗര്‍ഭകാലത്തിന്റെ തോന്നലുകളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. അന്യഗ്രഹജീവിയുടെ കടന്നു കയറ്റം പോലെ തോന്നി. എന്റെ ശരീരത്തില്‍ എല്ലാം വലിച്ചുകുടിക്കാന്‍ വന്ന രക്ഷദാഹിയായിട്ടാണ് ഈ ചെറിയ സാധനത്തെ തോന്നിയത്. ആദ്യമായി ഹൃദയമിടിപ്പ് കേട്ടതോടെ ഞാന്‍ വളരെ അധികം സന്തോഷവതിയായി. ആദ്യത്തെ മൂന്ന് മാസക്കാലം മോശമായിരുന്നു എത് ഞാന്‍ കടന്നു. ഇപ്പോള്‍ ജാനുവരിയിലെ പ്രസവ തിയതിയെക്കുറിച്ചാണ് ചിന്തിക്കുന്നത്' കല്‍ക്കി പറഞ്ഞു. 

ഗര്‍ഭിണിയായതിനാല്‍ വിവാഹത്തിന് തിടുക്കം കൂട്ടില്ലെന്നും കല്‍ക്കി കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ വിവാഹത്തിന് എതിരല്ല. ഞാന്‍ ഗര്‍ഭിണിയായതിനാല്‍ ഞങ്ങള്‍ വിവാഹത്തിന് തിടുക്കം കൂട്ടില്ല. കുഞ്ഞിന്റെ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ വിവാഹം കഴിക്കേണ്ടത് ആവശ്യമാണെങ്കില്‍ അത് പരിഗണിക്കും. ഇസ്രയേലി ക്ലാസിക്കല്‍ പെയിന്റര്‍ ഗയ് ഹെര്‍ഷ്ബര്‍ഗാണ് കല്‍ക്കിയുടെ പങ്കാളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍