Entertainment

'ഞാന്‍ പാവങ്ങളുടെ ഹൃത്വിക് റോഷന്‍, അടുത്ത സിനിമ ഏറ്റവും വലിയ വെല്ലുവിളി': ടൈഗര്‍ ഷെറോഫ് 

ഹൃത്വിക്കിനെ താന്‍ ആരാധ്യ പുരുഷനായാണ് കാണുന്നതെന്നാണ് ടൈഗറിന്റെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തില്‍ ടൈഗര്‍ ഷെറോഫും ആലിയ ഭട്ടും ചേര്‍ന്നുള്ള ഗാനം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ആവേശത്തിലാണ് ആരാധകര്‍. ഗാനരംഗത്തിലെ ടൈഗറിന്റെ നൃത്തം തന്നെയാണ് പ്രധാന ആകര്‍ഷണം. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനുമായാണ് ടൈഗറിന്റെ ചുവടുകളെ പ്രേക്ഷകരടക്കം താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഹൃത്വിക്കിനെ താന്‍ ആരാധ്യ പുരുഷനായാണ് കാണുന്നതെന്നാണ് ടൈഗറിന്റെ വാക്കുകള്‍. 

ഹൃത്വിക്കുമായുള്ള താരതമ്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം വലിയ ആവേശത്തിലാണ് ടൈഗറിന്റെ ഓരോ വാക്കുകളും. അടുത്ത സിനിമയില്‍ ഹൃത്വിക്കിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ടൈഗര്‍. 'എനിക്ക് നല്ല പേടിയുണ്ട്. എന്റെ അടുത്ത സിനിമയാണ് എന്റെ ഏറ്റവും വലിയ ചലഞ്ച്. ഞാന്‍ എന്റെ ഹീറോയെ മൂഖാമുഖം കാണുകയാണ്. ഞാന്‍ എന്നെതന്നെ പാവപ്പെട്ടവരുടെ ഹൃത്വിക് റോഷന്‍ എന്നാണ് വിളിക്കുന്നത്. അവിടെതന്നെ ഒരു താരതമ്യം ഉണ്ട്. അദ്ദേഹത്തിനൊപ്പം ഓരേ ഫ്രേമില്‍ നില്‍ക്കുക എന്നത് എന്നെ സംബന്ധിച്ചടുത്തോളം വലിയ ഭാഗ്യമാണ്', ടൈഗര്‍ പറഞ്ഞു. 

ഒന്നിച്ചുള്ള നൃത്തരംഗം ഇനിയും ചിത്രീകരിച്ചിട്ടില്ലെന്നും അതിനായി വളരെ ആവേശത്തോടെ താന്‍ കാത്തിരിക്കുകയാണെന്നും ടൈഗര്‍ പറഞ്ഞു. ഇപ്പോള്‍ ഭയങ്കര ചൂടായതുകൊണ്ടാണ് ഷൂട്ടിങ് നീട്ടിവെച്ചിരിക്കുന്നതെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT