Entertainment

'ഞാന്‍ ബോധംകെട്ടു വീഴുമായിരുന്നു, അച്ഛന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ല'; കല്യാണി പ്രിയദര്‍ശന്‍

അമ്മ ലിസിയും ശോഭനയുമാണ് ഗീതയാവാന്‍ തനിക്ക് പ്രചോദനം ആയതെന്നും കല്യാണി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ച്ഛന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍. താന്‍ ബോധംകെട്ടു വീഴുമായിരുന്നെന്നും തന്റെ ഹൃദയമിടിപ്പ് സെറ്റ് മുഴുവന്‍ കേട്ടു എന്നുമാണ് താരം പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കല്യാണിയുടെ തുറന്നു പറച്ചില്‍. 

എന്റെ അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ബോധംകെട്ടു വീഴുമായിരുന്നു. സെറ്റിലുള്ളവര്‍ക്കെല്ലാം എന്റെ ഹൃദയമിടിപ്പ് കേള്‍ക്കാമായിരുന്നു. മലയാളം എനിക്ക് വളരെ എളുപ്പമുള്ള ഭാഷയാണ്. പക്ഷേ അച്ഛന്‍ അവിടെ മൈക്കും പിടിച്ച് നില്‍ക്കുന്നതുകൊണ്ട് ഒരു വരി പോലും എനിക്ക് ഓര്‍മ വന്നില്ല. എനിക്ക് മനസിലായി ഇത് വളരെ അധികം സമ്മര്‍ദ്ദം നല്‍കുന്നുണ്ട്. അച്ഛനും അങ്ങനെതന്നെയാണ്. എന്റെ ആദ്യത്തെ ഷോട്ടിന് അച്ഛന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു.' കല്യാണി പറഞ്ഞു. 

മരക്കാരില്‍ തനിക്ക് റോള്‍ തരണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടു എന്നാണ് കല്യാണി പറയുന്നു. ആദ്യത്തെ അഞ്ച് സിനിമ ഒരുമിച്ച് ചെയ്യില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറാനുള്ള തയാറെടുപ്പിലാണ് കല്യാണി. 

രണരംഗം എന്ന ഗ്യാങ്‌സ്റ്റര്‍ സിനിമയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തില്‍ 90 കളിലെ കഥാപാത്രമായാണ് കല്യാണി എത്തുന്നത്. അമ്മ ലിസിയും ശോഭനയുമാണ് ഗീതയാവാന്‍ തനിക്ക് പ്രചോദനം ആയതെന്നും കല്യാണി പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT