Entertainment

'ഞാന്‍ മരിക്കണമെങ്കില്‍ ആരെങ്കിലും എന്നെ കൊല്ലണം, അല്ലാതെ ചാവില്ല, ഇരട്ടച്ചങ്കനാ'; വൈറലായി ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയ്‌ലര്‍ 

ചാലക്കുടിക്കാരന്‍ ചങ്ങിതിയുടെ പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ടാണ് ട്രെയ്‌ലര്‍ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രീയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയ്‌ലര്‍ പുറത്ത്. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കലാഭവന്‍ മണിയുടെ കുടുംബവും സൗഹൃദവും പ്രണയവുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്. വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മണിയുടെ മുഖസാദൃശ്യമുള്ള നടന്‍ രാജമണിയാണ് കലാഭവന്‍ മണിയായി എത്തുന്നത്. സലിംകുമാര്‍, ജനാര്‍ദനന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, ടിനി ടോം തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങിതിയുടെ പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ടാണ് ട്രെയ്‌ലര്‍ എത്തുന്നത്. ട്രെയ്‌ലര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് ഇത് കണ്ടത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ കലാഭവന്‍ മണിയെ ഓര്‍മിപ്പിക്കുന്നുണ്ടെന്ന് ആരാധകരുടെ ഭാഷ്യം. തെങ്ങുകയറ്റക്കാരനില്‍ നിന്ന് താരപദവിയിലേക്കുള്ള മണിയുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റണ്‍ യേശുദാസാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഉമ്മന്‍ കാരിക്കാടാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം