Entertainment

'ഞാന്‍ മുസ്ലീം ആയതുകൊണ്ട് എന്നെ ഇഷ്ടപ്പെടണ്ട, ആരെ വിവാഹം ചെയ്യണം എന്നത് എന്റെ തീരുമാനം'; വിമര്‍ശകരുടെ വായടപ്പിച്ച് നടന്‍ ആദില്‍ 

'ഞാന്‍ ഒരു മുസ്ലീം ആയതുകൊണ്ട് ആരെങ്കിലും എന്നെ ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ എനിക്കില്ല'

Author : സമകാലിക മലയാളം ഡെസ്ക്

നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹമായിരുന്നു ഇന്നലെ. തൃശൂര്‍ സ്വദേശിയായ നമിതയാണ് ആദിലിന്റെ വധു. സൂഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി അത്യാഢംഭരമായിരുന്നു ഇരുവരുടെയും വിവാഹം. 

എന്നാല്‍ വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആദില്‍ അന്യമതസ്ഥയുമായി വിവാഹിതനായതിലുള്ള വിയോജിപ്പുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. ആദില്‍ പങ്കുവച്ച വിവാഹചിത്രത്തിനും താരത്തിന്റെ പേഴ്‌സണല്‍ മെസേജിലുമെല്ലാം വിമര്‍ശന സന്ദേശങ്ങള്‍ എത്തി. ഇതുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

തന്നെയും തന്റെ വീട്ടുകാരെയും ഭാര്യയെക്കുറിച്ചും വളരെ നെഗറ്റീവായ കമന്റുകള്‍ കാണാനിടയായെന്ന് പറഞ്ഞാണ് ആദില്‍ പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. "ആദ്യം ഇത്തരം കമന്റുകളോട് പ്രതികരിക്കണ്ടെന്നാണ് കരുതിയത്. ഞാന്‍ ആരെ വിവാഹം ചെയ്യണം എന്നത് എന്റെ മാത്രം തീരുമാനമാണ്. ക്ഷമിക്കണം ഞാന്‍ ആളുകളെ മനുഷ്യരായി മാത്രമേ കാണാറുള്ളു. അതുകൊണ്ടുതന്നെ രണ്ടു മനുഷ്യന്മാര്‍ തമ്മിലുള്ള വിവാഹമാണിത്. ഞാന്‍ ഒരു മുസ്ലീം ആയതുകൊണ്ട് ആരെങ്കിലും എന്നെ ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ എനിക്കില്ല. അതുകൊണ്ട് നിങ്ങള്‍ സത്യമുള്ള മനുഷ്യന്‍മാര്‍ ആണെങ്കില്‍ മാത്രം എന്നെ തുടര്‍ന്നും ഫോളോ ചെയ്താല്‍ മതി." 

ആദിലിന്റെ വിവാഹത്തിനെതിരെ രംഗത്തുവന്നുകൊണ്ട് തന്നെ അണ്‍ഫോളോ ചെയ്ത ഒരു പെണ്‍ക്കുട്ടി അയച്ച മെസേജ് പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക