Entertainment

'ഞാന്‍ ലെസ്ബിയനല്ല, ലഹരിയുപയോഗവുമില്ല'; രാഖി സാവന്തിന് മറുപടിയുമായി തനുശ്രീ ദത്ത

12 വര്‍ഷം മുന്‍പ് തന്റെ ഉറ്റസുഹൃത്തായിരുന്നു തനുശ്രീ. വിവിധ റേവ് പാര്‍ട്ടികളില്‍ തന്നെയും തനുശ്രീ ഒപ്പം കൂട്ടിയിരുന്നു. അവിടെവെച്ചെല്ലാം തനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും രാഖി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  തനുശ്രീ ദത്ത ലെസ്ബിയനാണെന്നും തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നുമുള്ള രാഖി സാവന്തിന്റെ ആരോപണത്തിനെതിരെ തനുശ്രീ രംഗത്ത്. പൊള്ളയായ ആരോപണങ്ങളും മുതലക്കണ്ണീരും കൊണ്ട് ഓസ്‌കര്‍ പുരസ്‌കാരമൊന്നും ആരും നേടില്ല. നുണക്കഥകളാണ് രാഖി പറയുന്നതെന്നും  മോശമായി പെരുമാറിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

 ലെസ്ബിയനാണ് എന്നുള്ള ആരോപണവും താരം നിഷേധിച്ചു. മദ്യമോ, മയക്കുമരുന്നോ, പുകവലിയോ പോലുള്ള ഒരു ശീലവും തനിക്കില്ലെന്നും തനുശ്രീ പറഞ്ഞു. നാനാപടേക്കര്‍ക്കെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് രാഖി സാവന്ത് തനുശ്രീക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. 

വെറും പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടിയാണ് തനുശ്രീ ഇങ്ങനെയൊക്കേ ചെയ്യുന്നതെന്നും നടി മയക്കുമരുന്നിന് അടിമയാണെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. 

മിസ്സ് ഇന്ത്യ ആയിരുന്ന തനുശ്രീ ഒരു ആണ്‍കുട്ടിയെ പോലെയാണ് വീട്ടിനുളളില്‍ പെരുമാറിയിരുന്നത്. 12 വര്‍ഷം മുന്‍പ് തന്റെ ഉറ്റസുഹൃത്തായിരുന്നു തനുശ്രീ. വിവിധ റേവ് പാര്‍ട്ടികളില്‍ തന്നെയും തനുശ്രീ ഒപ്പം കൂട്ടിയിരുന്നു. അവിടെവെച്ചെല്ലാം തനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും രാഖി സാവന്ത് നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്