Entertainment

ഞാന്‍ സെക്‌സ് സിംബലല്ല, ആ വാക്കിനെ വെറുക്കുന്നു; സെക്‌സി എന്ന വിളി അസ്വസ്ഥയാക്കുന്നുണ്ടെന്ന് നേഹ ദൂപിയ

സെക്‌സി എന്ന് വിളിക്കുന്നതില്‍ തീര്‍ത്തും അസ്വസ്ഥയാണ് നേഹ

സമകാലിക മലയാളം ഡെസ്ക്

രിയറിന്റെ തുടക്കത്തില്‍ ചെയ്ത ഗ്ലാമര്‍ വേഷങ്ങള്‍ ബോളിവുഡ് നടി നേഹ ദൂപിയയ്ക്ക് ഇപ്പോള്‍ തലവേദനയായിരിക്കുകയാണ്. തന്നെ സെക്‌സി എന്ന് വിളിക്കുന്നതില്‍ തീര്‍ത്തും അസ്വസ്ഥയാണ് നേഹ. സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് മാറി നിന്നിട്ടും സെക്‌സ് സിംബലായി കാണുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ നേഹ വ്യക്തമാക്കി. 

ആളുകള്‍ സെക്‌സി എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട്. ആ വാക്ക് തന്നെ എനിക്ക് വെറിപ്പാണ്. ആളുകള്‍ എന്നെ ഒരു സെക്‌സ് സിംബലായിട്ടാണ് വിശേഷിപ്പിക്കുന്നത്, എന്നാല്‍ താന്‍ അങ്ങനെയൊരാളല്ല എന്നും നേഹ പറഞ്ഞു. എന്നാല്‍ സെക്‌സ് സിംബലിന് വേണ്ട ഗുണങ്ങള്‍ തനിക്കുണ്ടെന്ന് കരുതുന്നില്ലെന്നും സെക്‌സ് സിംബലായി വിശേഷിക്കാന്‍ മാത്രം ഹോട്ടല്ല താനെന്നും അവര്‍ വ്യക്തമാക്കി. 

ഖയാമത് അണ്ടര്‍ ത്രെട്ട് എന്ന ചിത്രത്തിലൂടെയാണ് നിയ പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. പിന്നീട് ചെയ്ത ചിത്രങ്ങളിലും നിയ ഗ്ലാമര്‍ വേഷങ്ങളാണ് കൈകാര്യം ചെയ്തത്. എന്നാല്‍ പിന്നീട് മിഥ്യ, ഹിന്ദി മീഡിയം പോലുള്ള തീകച്ചും സാധാരണ വേഷങ്ങള്‍ ചെയ്‌തെങ്കിലും ഇപ്പോഴും പ്രേക്ഷകര്‍ ഇവരെ സെക്‌സ് സിംബലായാണ് കാണുന്നത്. 15 വര്‍ഷത്തെ സിനിമ ജീവിതം പൂര്‍ത്തിയാക്കുമ്പോള്‍ സെക്‌സി എന്ന വിളിയില്‍ നേഹ തീര്‍ത്തും അസ്വസ്ഥയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT