Entertainment

'ഞാന്‍ ഭയങ്കര മോദി ഫാന്‍, ഇത്തരം ബുദ്ധിയൊക്കെ മോദിക്കേ വരൂ'; സിപിഎം വേദിയില്‍ പരിഹാസവുമായി സാബുമോന്‍

വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനു വേണ്ടി നടത്തിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സാബു മോന്‍

Author : സമകാലിക മലയാളം ഡെസ്ക്

സിപിഎം വേദിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് നടന്‍ സാബുമോന്‍ അബ്ദുസമദ്. ആരാധകനാണെന്ന് പറഞ്ഞ് മോദിയെ കളിയാക്കുകയാണ് ഇദ്ദേഹം. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണ പരിഷ്‌കാരങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്ന നോട്ട് നിരോധനത്തിനേയും ജിഎസ്ടിയേയുമാണ് സാബുമോന്‍ പരിഹസകക്കുന്നത്. വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനു വേണ്ടി നടത്തിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സാബു മോന്‍. 

താന്‍ ഭയങ്കര മോദി ഫാന്‍ ആണെന്നാണ് സാബു പറയുന്നത്. ലോകത്തിന് തന്നെ ഭീഷണിയായ ആഗോളതാപനവം കുറയ്ക്കാന്‍ മോദി സഹായിച്ചു. മാരകമായ കണ്ടുപിടുത്തമായിരകുന്നു. ഇത്തരത്തിലുള്ള ബുദ്ധി നരേന്ദ്ര മോദിയ്ക്കല്ലാതെ വേറെ ആര്‍ക്കും വരത്തില്ല. ഇത് ഇല്ലാതെ മറ്റൊരു ഗുണവും നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കുമുണ്ടെന്ന് എനിക്ക് അറിയില്ല. അടുക്കളയില്‍ ആഹാര പാചകം നിര്‍ത്തിച്ചിട്ട് ആഗോളതാപനത്തിനായി കോണ്‍ട്രിബ്യൂട്ട് ചെയ്ത ആളാണ് നരേന്ദ്ര മോദി സാബു മോന്‍ വ്യക്തമാക്കി. 

എന്തായാലും സാബുമോന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും ഇങ്ങനെ ഗുണമുണ്ടായിരുന്നെങ്കില്‍ തങ്ങളും മോദി ഫാന്‍ ആകുമെന്നാണ് ചിലരുടെ പരിഹാസം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT