Entertainment

'ഞാന്‍ വെര്‍ജിനാണ്, എന്ത് പരിശോധനയ്ക്കും തയാറാണ്, എന്നെ വിവാഹം കഴിക്കുമോ?'; തപ്‌സിയെ ഞെട്ടിച്ച വിവാഹാഭ്യര്‍ത്ഥന

തന്റെ ഗുണഗണങ്ങളെല്ലാം ആരാധകന്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഇത്രയും വ്യത്യസ്തമായ വിവാഹാഭ്യാര്‍ത്ഥന മറ്റാര്‍ക്കും കിട്ടിയിട്ടുണ്ടാവില്ല. ബോളിവുഡ് നടി തപ്‌സി പാനുവിന് കിട്ടിയ ഒരു വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയം. ബോളിവുഡില്‍ തിരക്കുള്ള നായികയായതോടെ തപ്‌സിയുടെ ആരാധകരുടെ എണ്ണവും കൂടി. എന്നാല്‍ കഴിഞ്ഞ ദിവസം തനിക്ക് വന്ന ഒരു കത്ത് വായിച്ച് കണ്ണുതള്ളി ഇരിക്കുകയാണ് തപ്‌സി. 

താന്‍ വെര്‍ജിനാണെന്നും നുണപരിശോധന ഉള്‍പ്പടെയുള്ള എന്ത് ടെസ്റ്റും നടത്താനും ഒരുക്കമാണെന്നുമാണ് വിവാഹാഭ്യര്‍ത്ഥനയില്‍ പറയുന്നത്. തന്റെ ഗുണഗണങ്ങളെല്ലാം ആരാധകന്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എന്നെ വിവാഹം കഴിച്ച് എന്റെ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമോ? ഞാന്‍ വെര്‍ജിനാണ്, മദ്യപിക്കാറില്ല, സസ്യാഹാരിയാണ്. നുണ പരിശോധനയ്ക്കും നാര്‍കോ ടെസ്റ്റിനും ബ്രെയിന്‍ മാപ്പിങ്ങിനും വരെ തയാറാണ്. എന്നാണ് ആരാധകന്‍ കുറിച്ചു. 

തപ്‌സി പാനു തന്നെയാണ് ട്വിറ്ററിലൂടെ വിവാഹാഭ്യര്‍ത്ഥന പുറത്തുവിട്ടത്. ഇനി ജീവിതത്തില്‍ വേറെന്തുവേണം എന്ന ക്യാപ്ഷനോടെയാണ് മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത്. ബെസ്റ്റ് പ്രപ്പോസല്‍ എവര്‍ എന്ന ഹാഷ്ടാഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വെറും ഫോട്ടോഷോപ്പാണെന്ന് പറഞ്ഞ് തപ്‌സിക്കെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'