Entertainment

'ഞാൻ ഋതുമതി ആയപ്പോ സ്വർണക്കമ്മൽ കൊണ്ട് തന്ന മാമൻ, ഞങ്ങടെ "ഗിഫ്റ്റ് ബോക്സ്'; കൊച്ചുപ്രേമനൊപ്പം ഹിരൺമയി; ചിത്രങ്ങൾ

കൊച്ചുപ്രേമനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമ‌ാണ് ഹിരൺമയിയുടെ കുറിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൊച്ചുപ്രേമൻ. ​എന്നാൽ ഗായിക അഭയ ഹിരൺമയിക്ക് അ​ദ്ദേഹം ​ഗിഫ്റ്റ് ബോക്സാണ്. ഋതുമതി ആയപ്പോഴും പത്ത് ജയിച്ചപ്പോഴുമെല്ലാം നിറയെ സമ്മാനങ്ങൾ വാങ്ങിത്തന്ന തന്റെ പ്രിയപ്പെട്ട മാമനെക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൊച്ചുപ്രേമനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമ‌ാണ് ഹിരൺമയിയുടെ കുറിപ്പ്. മൂക്കിന്റെ കൃത്യത കണ്ടാൽ മനസിലാകും എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. സം​ഗീത സംവിധായകൻ ​ഗോപിസുന്ദറും ഇവർക്കൊപ്പമുണ്ട്. കൊച്ചുപ്രേമന്റെ സഹോദരിയുടെ മകളാണ് അഭയ ഹിരൺമയി. എന്തായാലും ഇത് പുതിയ അറിവാണ് എന്നാണ് ആരാധകർ പറയുന്നത്. 

കുറിപ്പ് വായിക്കാം

മൂക്കിന്റെ കൃത്യത എല്ലാം പറയുന്നുണ്ട്. കെഎസ് രാജു മരുമകൾ അഭയഹിരൺമയിക്കൊപ്പം
ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വര്ണക്കമ്മൽ കൊണ്ട് തന്നു
പിന്നെ 10ത് ജയിച്ചപ്പോ വീണ്ടും കമ്മൽ
കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ
പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും ..ഞങ്ങള് പെണ്കുട്ടികള് ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ....ഞങ്ങടെ "ഗിഫ്റ് ബോക്സ് " ആണ് മാമ്മൻ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT