Entertainment

'ഞാൻ ജീവിക്കുന്നതിന് കാരണം നീയാണ്'; ഹിരൺമയിയുടെ നെറുകിൽ ചുംബിച്ച് ​ഗോപി സുന്ദർ

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം അരാധകരുമായി പങ്കുവെക്കാറുണ്ട്

സമകാലിക മലയാളം ഡെസ്ക്

ലയാള സം​ഗീത ലോകത്തെ സൂപ്പർഹിറ്റ് പ്രണയജോഡികളാണ് ​സം​ഗീത സംവിധായകൻ ഗോപി സുന്ദറും ​ഗായിക അഭയ ഹിരൺമയിയും. വിവാഹിതരായില്ലെങ്കിലും ഇരുവരും വർഷങ്ങളായി ഒന്നിച്ചാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം അരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ​ഗോപി സുന്ദർ പങ്കുവെച്ച പ്രണയ ചിത്രമാണ്. 

ഞാൻ ജീവിക്കുന്നതിന് കാരണം നീയാണ് എന്ന അടിക്കുറിപ്പിലാണ് ​ഗോപി സുന്ദർ ചിത്രം പോസറ്റ് ചെയ്തത്. തന്റെ മാറിൽ ചാരിക്കിടക്കുന്ന ഹിരൺമയിയുടെ നെറ്റിയിൽ ചുംബിക്കുന്ന ​ഗോപി സുന്ദറാണ് ചിത്രത്തിൽ. ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകരാണ് കമന്റ്ചെയ്തിരിക്കുന്നത്. 

ലോക്ക്ഡൗണിൽ താരങ്ങൾ തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ചിരുന്നു. ഇരുവരുടേയും ജീവിതത്തിലേക്കുവന്ന പട്ടിക്കുട്ടിയായിരുന്നു ചിത്രങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട്  അഭയ തന്നെയാണ് തുറന്നുപറയുന്നത്. ഇതിന്റെ പേരിൽ രൂക്ഷമായ സൈബർ ആക്രമവും നേരിടേണ്ടി വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

SCROLL FOR NEXT