Entertainment

'ഞാൻ ബോറും അടുക്കാൻ പറ്റാത്തവളുമാണെന്ന് ആ നടൻ പറഞ്ഞു'; അനുഭവം പങ്കുവെച്ച് സമീറ റെഡ്ഡി

കാസ്റ്റിങ് കൗച്ച് നടത്തുന്ന കഴുകന്മാരിൽ നിന്നും രക്ഷനേടാനുള്ള എന്തെങ്കിലും ഉപാധി വേണമെന്നും സമീറ കൂട്ടിച്ചേർത്തു

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ മേഖലയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് സുന്ദരി സമീറ റെഡ്ഡി. കാസ്‌റ്റിങ് കൗച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നെ പല സിനിമകളിൽ നിന്ന് മാറ്റിയിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. പിങ്ക് വില്ലയ്ക്കു നൽകിയ അഭിമുഖത്തിനിടയിലാണ് സമീറ മനസ്സു തുറന്നത്.

'ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചുംബനരംഗം കൂടി ചേർത്തിട്ടുണ്ടെന്ന് പറഞ്ഞു. അത് ഞാൻ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേർത്തതായിരുന്നു. ആ രംഗത്തിൽ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞപ്പോൾ മുസാഫിറിൽ നിങ്ങൾ അത്തരത്തിൽ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്. അതിനർഥം ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ലെന്ന് ഞാൻ വ്യക്തമാക്കി. സൂക്ഷിച്ചു സംസാരിക്കണമെന്നും എന്നെ എപ്പോൾ വേണമെങ്കിലും സിനിമയിൽ നിന്ന് മാറ്റുമെന്നായിരുന്നു അവരുടെ മറുപടി- സമീറ പറഞ്ഞു. 

ഷൂട്ടിങ്ങിന് ശേഷമുള്ള പാർട്ടിക്കൊന്നും താൻ പോകാറില്ലായിരുന്നെന്നും അതിനാൽ ഒരുപാട് അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് സമീറ പറയുന്നത്. ഒരിക്കൽ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നടൻ പറഞ്ഞത് ഞാൻ ബോറും അടുക്കാൻ പറ്റാത്ത ആളുമാണെന്നാണ്. അതിനാൽ സിനിമയിലേക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നും താരം പറഞ്ഞു. പാമ്പും കോണിയും കളി പോലെയാണ് സിനിമ. പാമ്പുകൾക്കിടയിലൂടെ എങ്ങനെ നീങ്ങുമെന്ന് അറിയണമെന്നും സമീറ വ്യക്തമാക്കി. കാസ്റ്റിങ് കൗച്ച് നടത്തുന്ന കഴുകന്മാരിൽ നിന്നും രക്ഷനേടാനുള്ള എന്തെങ്കിലും ഉപാധി വേണമെന്നും സമീറ കൂട്ടിച്ചേർത്തു. ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിന്നിരുന്ന നടിയാണ് സമീറ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT