Entertainment

'ഞാൻ ഷൂട്ട് ചെയ്ത ഒറ്റ രം​ഗവും ഉപയോ​ഗിക്കരുത്, കടുത്ത നിയമനടപടി നേരിടേണ്ടിവരും'; വിക്രമിന് വക്കീൽ നോട്ടീസ് അയച്ച് ബാല

അടിമുടി മാറ്റങ്ങളോടെ ആദിത്യ വര്‍മ എന്ന പേരിലാണ് ചിത്രം ഒരുങ്ങി കൊണ്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിക്രമിന്റെ മകൻ ധ്രുവ് വിക്രം അരങ്ങേറ്റം കുറിക്കുന്ന ചിത്രം വീണ്ടും വിവാ​ദത്തിൽ. താൻ ഷൂട്ടു ചെയ്ത രം​ഗങ്ങൾ ചിത്രത്തിൽ ഉപയോ​ഗിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിക്രമിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് സംവിധായകൻ ബാല. താൻ ചിത്രീകരിച്ച രം​ഗങ്ങളി‌ൽ ഒന്നുപോലും ചിത്രത്തിൽ ഉൾപ്പെടുത്തരുതെന്നും ഇത് ലംഘിച്ചാൽ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബാല വ്യക്തമാക്കുന്നു. 

തെന്നിന്ത്യയിൽ സൂപ്പർഹിറ്റായ അർജുൻ റെഡ്ഡിയുടെ തമിഴ്പതിപ്പിലാണ് ധ്രുവ് നായകനായി എത്തുന്നത്. വർമ എന്ന പേരിൽ ബാലയാണ് ആദ്യം ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങവെ ചിത്രത്തിന് നിലവാരമില്ലെന്ന് ആരോപിച്ച് നിർമാതാക്കളായ ഇഫോർ എന്റർടെയ്ൻമെന്റ്സ് രം​ഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിൽ നിന്ന് പിൻമാറി. ഇതോടെ ചിത്രം വീണ്ടും ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 

ധ്രുവിനെ ഒഴിച്ച് ചിത്രത്തിന്റെ പേരും നായികയേയും മറ്റ് അഭിനേതാക്കളേയും ഉൾപ്പടെ അടിമുടി മാറ്റം വരുത്തിയാണ് പുനർചിത്രീക‌രിക്കുന്നത്. അര്‍ജ്ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന ഗിരീശായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടിമുടി മാറ്റങ്ങളോടെ ആദിത്യ വര്‍മ എന്ന പേരിലാണ് ചിത്രം ഒരുങ്ങി കൊണ്ടിരിക്കുന്നത്. ബനിത സന്ധു, പ്രിയ ആനന്ദ് എന്നിവരാണ് നായികമാര്‍. ബംഗാളി നടി മേഖ്ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. മേഖ്ന അവതരിപ്പിച്ച വേഷം ബനിത ചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT